ഷൂറിയ്ക്കും ഹുസൈനും കാബിനറ്റ് പദവി
ദില്ലി: കേന്ദ്രസഹമന്ത്രിമാരായ അരുണ്‍ഷൂറിയെയും സയ്യദ് ഷാനവാസ് ഹുസൈനെയും കാബിനറ്റ്പദവിയുള്ള മന്ത്രിമാരായി നിയമിച്ചു. ഇതിനു പുറമെ ആറ് പുതിയ സഹമന്ത്രിമാരും സപ്തംബര്‍ ഒന്ന് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി വാജ്പേയി, ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ജാര്‍ഖണ്ഡ് നേതാവ് കരിയമുണ്ട, ബിജെപി ട്രഷറര്‍ വേദ് പ്രകാശ് ഗോയല്‍ എന്നിവരും കേന്ദ്രസഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവരില്‍ പെടുന്നു. രാജീവ് പ്രതാപ് രുദി, രവിശങ്കര്‍ പ്രസാദ്, വിജയ് ഗോയല്‍, എം.കെ. അണ്ണസാഹബ് പട്ടീല്‍ എന്നിവരാണ് പുതുതായി ചുമതലയേറ്റ മറ്റ് കേന്ദ്രസഹമന്ത്രിമാര്‍. പുതുതായി ആറ് മന്ത്രിമാര്‍ കൂടി എത്തിയതോടെ കേന്ദ്രമന്ത്രിമാരുടെ എണ്ണം 77 ആയി.












Click it and Unblock the Notifications