മൂപ്പനാരുടെ മകന്‍ ടിഎംസി നേതാവ്
ചെന്നൈ: തമിഴ്മാനില കോണ്‍ഗ്രസ്(ടിഎംസി) നേതാവായി ജി.കെ. മൂപ്പനാരുടെ മകന്‍ ജി.കെ. വാസനെ തിരഞ്ഞെടുത്തു.
ടിഎംസി എംപിമാരുടെയും എംഎല്‍എമാരുടെയും ജില്ലാ പ്രസിഡന്റുമാരുടെയും സംയുക്തയോഗം ഐക്യകണ്േഠനെയാണ് മൂപ്പനാരുടെ മകന്റെ പേര് ടിഎംസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.
ഇക്കാര്യം വാസനെ ടിഎംസി നേതാക്കള്‍ അറിയിക്കുമെന്ന് ടിഎംസി നിയമസഭാകക്ഷിനേതാവ് എസ്.ആര്‍. ബാലസുബ്രഹ്മണ്യം സപ്തംബര്‍ ഒന്ന് ശനിയാഴ്ച വാര്‍ത്താലേഖകരെ അറിയിച്ചു. 37 വയസ്സായ വാസന്റെ തിരഞ്ഞെടുപ്പ് ഏകപക്ഷീയമായിരുന്നു. രണ്ട് ദിവസം മുമ്പാണ് ജി.കെ. മൂപ്പനാര്‍ ന്യൂമോണിയ ബാധമൂലം മരിച്ചത്.












Click it and Unblock the Notifications