Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണി

ദില്ലി: കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളില്‍ വ്യാപകമായി അഴിച്ചുപണി നടത്തി. സപ്തംബര്‍ ഒന്ന് ശനിയാഴ്ച പുതിയ ആറ് കേന്ദ്രസഹമന്ത്രിമാരും കാബിനറ്റ് റാങ്കുള്ള രണ്ടുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തശേഷമാണ് മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണി നടത്തിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്.

സ്റീല്‍, ഖനികള്‍ എന്നിവയുടെ ചുമതല രാംവിലാസ് പസ്വാനാണ്. ഒരു വര്‍ഷമായി രോഗബാധിതനായതുമൂലം ഔദ്യോഗികച്ചുമതലകള്‍ വഹിക്കാന്‍ കഴിയാതിരുന്ന ഖനികളുടെ ചുമതലയുണ്ടായിരുന്ന മന്ത്രി സുന്ദര്‍ലാല്‍ പട്വ കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ചിരുന്നു.

വ്യോമയാന വകുപ്പ് ശരത്യാദവില്‍ നിന്നും മാറ്റി പുതുതായി കാബിനറ്റ് ചുമതലയിലേക്ക് ഉയര്‍ത്തപ്പെട്ട മന്ത്രി സയ്യിദ് ഷാനവാസ് ഹുസൈനെ ഏല്പിച്ചു. ശരത്യാദവിന് പുതുതായി തൊഴില്‍ വകുപ്പിന്റെ സ്വതന്ത്രച്ചുമതല ഏല്പിച്ചു.

മനേകഗാന്ധിക്ക് സാംസ്കാരികം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ ചുമതല നല്കി. പാര്‍ലമെന്ററി കാര്യമന്ത്രി പ്രമോദ്മഹാജനായിരിക്കും പുതിയ ടെലികോം മന്ത്രി. ജഗ്മോഹനാണ് പുതിയ ടൂറിസം മന്ത്രി. നേരത്തെ ആനന്ദ്കുമാറിനായിരുന്നു ഈ ചുമതല. പകരം ആനന്ദ് കുമാറിനെ നഗരവികസനമന്ത്രിയായി നിയമിച്ചു.

തൊഴില്‍ മന്ത്രിയായിരുന്ന സത്യനാരായണ്‍ ജതിയയെ സാമൂഹ്യ നീതി മന്ത്രിയുടെ ചുമതല നല്കി. പുതിയ സഹമന്ത്രി വേദ്പ്രകാശ് ഗോയലിന് ഷിപ്പിംഗിന്റെയും കരിയമുണ്ടെയ്ക്ക് ഖാദി, ഗ്രാമവികസനത്തിന്റെയും സഹമന്ത്രിസ്ഥാനങ്ങള്‍ നല്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+