ശ്രീകൃഷ്ണയെ ചീഫ് ജസ്റിസായി നിയമിച്ചു
ച്ചി: ജസ്റിസ് ബി.എന്‍. ശ്രീകൃഷ്ണയെ കേരള ഹൈക്കോടതി ചീഫ് ജസ്റിസായി രാഷ്ട്രപതി കെ.ആര്. നാരായണന് നിയമിച്ചു. നിയമന ഉത്തരവ് സപ്തംബര്‍ ഒന്ന് ശനിയാഴ്ച ലഭിച്ചു.
ശ്രീകൃഷ്ണയ്ക്കു പുറമെ അഞ്ച് പുതിയ ജഡ്ജിമാരെക്കൂടി നിയമിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലാ ജഡ്ജി കെ. പത്മനാഭന് നായര്‍, ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരായ കെ. ബാലകൃഷ്ണന്, കെ.കെ. ദിനേശന്, സി.എന്‍. രാമചന്ദ്രന് നായര്‍, പി.ആര്. രാമന് എന്നിവരാണ് പുതുതായി നിയമിതരായ ജഡ്ജിമാര്‍.
മുംബൈ ഹൈക്കോടതിയില്‍ നിന്നാണ് ശ്രീകൃഷ്ണ ചീഫ് ജസ്റിസായി കേരളത്തിലെത്തുന്നത്. മുംബൈ ഹൈക്കോടതിയില്‍ പ്രമുഖ അഭിഭാഷകനായിരുന്ന ബി. നാരായണ സ്വാമിയുടെ മകനാണ് ശ്രീകൃഷ്ണ. 1993ല്‍ മുംബൈയില്‍ ഉണ്ടായ സ്ഫോടനങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് ശ്രീകൃഷ്ണ ശ്രദ്ധേയനാകുന്നത്. ശ്രീകൃഷ്ണ കമ്മീഷന്റെ ശുപാര്‍ശകള്‍ ദേശീയരാഷ്ട്രീയത്തില്‍ത്തന്നെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 1962ലാണ് ഇദ്ദേഹം അഭിഭാഷകനായി എന്റോള്‍ ചെയ്തത്.
തിരുവനന്തപുരത്തെ വിതുര സ്വദേശിയായ കെ. പത്മനാഭന് നായര്‍ 1988ലാണ് ജില്ലാ ജഡ്ജിയായി നിമയിതനാകുന്നത്. തൃശൂരിനു പുറമെ തൊടുപുഴ, എറണാകുളം, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലും ജില്ലാ ജഡ്ജിയായിട്ടുണ്ട്. 1995ല്‍ കൂത്തുപറമ്പിലുണ്ടായ വെടിവെപ്പിനെക്കുറിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഇദ്ദേഹമാണ്.
കെ. ബാലകൃഷ്ണന് മൂവാറ്റുപുഴ സ്വദേശിയും കെ.കെ. ദിനേശന് എറണാകുളംകാരനുമാണ്. ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ സി.എന്‍. രാമചന്ദ്രന് നായര്‍ കോട്ടയം ഞീഴൂര്‍ സ്വദേശിയാണ്. പാലക്കാട്ടെ പുതുക്കോട് സ്വദേശിയായ പി.ആര്. രാമന് ലേബര്‍, സിവില്‍, സര്‍വീസ് കേസുകളാണ് കൈകാര്യം ചെയ്തിട്ടുള്ളത്.
ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന കോട്ടയം കൈപ്പുഴ സ്വദേശി സിറിയക് ജോസഫിന് കേരള ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ടുണ്ട്. ചീഫ് ജസ്റിസും ആറ് ജഡ്ജിമാരും ചുമതലയേല്‍ക്കുന്നതോടെ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 24 ആകും. നാല് ജഡ്ജിമാരുടെ ഒഴിവുകള്‍ ഇനിയും നികത്താനുണ്ട്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications