ചെന്നൈയില്‍ കുഴല്‍ക്കിണറില്‍ വീണ് കുട്ടി മരിച്ചു
ചെന്നൈ: 35 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. സപ്തംബര്‍ ഒന്ന് ശനിയാഴ്ച വൈകുന്നേരം ചെന്നൈയ്ക്കടുത്തുള്ള മന്നാടിയിലാണ് ദുരന്തം നടന്നത്. സ്കൂള്‍ വിട്ടു വരികയായിരുന്ന താമിസ് മണിയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.
60 മണിക്കൂറോളം കിണറിനുള്ളില്‍ കിടന്നതിനു ശേഷം ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചത്. ചങ്ങലകളും മറ്റും ഉപയോഗിച്ച് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഒന്നും വിജയിച്ചില്ല. കിണിറിന്റെ ഒരു വശത്ത് 20 അടി താഴ്ചയില്‍ കുഴിച്ചെങ്കിലും ചെളിയും വെള്ളവും ഉയര്‍ന്നുവന്നതു കാരണം ആ ശ്രമവും വിജയിക്കാതെ പോയി.
പുതുതായി നിര്‍മ്മിക്കുന്ന ഒരു കെട്ടിടത്തിനു വേണ്ടി നിര്‍മ്മിച്ചതായിരുന്നു കുഴല്‍ക്കിണര്‍. ഇത്രയും താഴ്ചയുള്ള തുറന്നിട്ടതാണ് കുട്ടിയുടെ ദാരുണമായ അന്ത്യത്തില്‍ കലാശിച്ചത്.


Click it and Unblock the Notifications