Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസുമായി ചര്‍ച്ച: സിബിസിഐ ന്യായീകരിക്കുന്നു

ദില്ലി: ആര്‍എസ്എസും കാതലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) പ്രതിനിധികളും തമ്മില്‍ ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയെ സിബിസിഐ അധ്യക്ഷന്‍ ഡോ. സിറിള്‍ ബസേലിയോസ് ന്യായീകരിച്ചു. ഈ ചര്‍ച്ച ഒരു തുടക്കം മാത്രമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇരുപക്ഷവും പ്രത്യേകിച്ച് ഒരു അജണ്ടയും കൂടിക്കാഴ്ചയില്‍ മുന്നോട്ട് വച്ചിരുന്നില്ല. രാജ്യത്ത് സമാധാനവും ഐക്യവും ഉറപ്പുവരുത്താനുദ്ദേശിച്ചുള്ളതായിരുന്നു ഈ കൂടിക്കാഴ്ച- മാര്‍ ബസേലിയോസ് പറഞ്ഞു.

സിബിസിഐ സ്റാന്റിംഗ് കമ്മിറ്റി തീരുമാനമനുസരിച്ചാണ് ആഗസ്ത് 22 ന് കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ സമാധാവും ഐക്യവും നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഇപ്പോള്‍ ഹിന്ദുഗ്രൂപ്പുകളുമായാണ് ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയ നടപടിയെ വിമര്‍ശിക്കുന്ന എക്യുമെനിക്കല്‍ സ്റഡി അധ്യക്ഷന്‍ ബിഷപ്പ് തോമസ് മാര്‍ അത്തനേഷ്യസിന്റെ അഭിപ്രായത്തെ ആര്‍ച്ച് ബിഷപ്പ് തള്ളി. ആര്‍എസ്എസുമായും ബിജെപിയുമായും ചര്‍ച്ച നടത്തിയതുകൊണ്ട് മാത്രം അവര്‍ മുഴുവന്‍ ഹിന്ദുസമുദായത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് അര്‍ത്ഥമില്ല. അതേസമയം ആര്‍എസ്എസ് എന്ന സംഘടനയുടെ അസ്തിത്വം ഞങ്ങള്‍ അംഗീകരിക്കുന്നു. അതിനര്‍ത്ഥം ആര്‍എസ്എസ് എന്ന സംഘടനയുടെ ആശയത്തെ ഞങ്ങള്‍ അംഗീകരിക്കുന്നുവെന്നല്ല.- ഡോ. സിറിള്‍ ബസേലിയോസ് പറഞ്ഞു.

മാത്രമല്ല, ഏതു ഹിന്ദു ഗ്രൂപ്പുമായും ചര്‍ച്ചയ്ക്ക് സിബിസിഐ തയ്യാറാണ്. എല്ലാവരുമായും ചര്‍ച്ച പ്രോത്സാഹിപ്പക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആര്‍എസ്എസ് ഒരു പ്രധാന ഹിന്ദു സംഘടനയാണെന്ന കാര്യത്തില്‍ സംശയമില്ല- ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+