Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാക്ടില്‍ സമരം തുടരുന്നു

കൊച്ചി: എഫ്എസിടി(ഫാക്ട്) യില്‍ മൂന്നു തൊഴിലാളിയൂണിയനുകള്‍ പ്രഖ്യാപിച്ച സമരം രണ്ടാം ദിവസമായ സപ്തംബര്‍ രണ്ട് ഞായറാഴ്ചയും തുടരുകയാണ്. അതേ സമയം സമരം ഫാക്ടറി പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ഫാക്ട് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഫാക്ടിന്റെ എല്ലാ പ്ലാന്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ തൊഴിലാളികള്‍ ഉണ്ടായിരുന്നതിനാലാണ് പ്രവര്‍ത്തനം മുടങ്ങാതിരുന്നതെന്ന് ഫാക്ട് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. കാപ്രോലാക്ടത്തിന്റെ ഉല്പാദനം ശേഷിയുടെ 114 ശതമാനമായിരുന്നു- വാര്‍ത്താക്കുറിപ്പ് പറയുന്നു.

ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. പൊലീസും വ്യവസായ സുരക്ഷാസേനാ ഉദ്യോഗസ്ഥരും കാവല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ഒപ്പുവച്ച ദീര്‍ഘകാല വേതനക്കരാറില്‍ പ്രതിഷേധിച്ചാണ് മൂന്നു യൂണിയനുകള്‍ സമരം തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+