Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ കൂട്ട ആത്മഹത്യ

പത്തനംതിട്ട: സാമ്പത്തിക ബാദ്ധ്യത താങ്ങാനാകാതെ പത്തനംതിട്ടയിലെ വള്ളിക്കോട്ട് നാലംഗ കുടുംബം വിഷം കഴിച്ച് മരിച്ചു. വള്ളിക്കോട് കോട്ടയം മങ്ങാട്ട് വിളയില്‍ എ.ജി. ചാക്കോ (75), മരുമകള്‍ ഉഷ (30), ഉഷയുടെ മക്കളായ ലിന്റാ (ഏഴ്), ലിബിന്‍ (നാല്) എന്നിവരാണ് മരിച്ചത്.

ഉഷയുടെ ഭര്‍ത്താവും ചാക്കോയുടെ മകനുമായ ബാബുക്കുട്ടിയെ (42) വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാലില്‍ ഫ്യൂരിഡാന്‍ കലര്‍ത്തി കുടിച്ചാകാം മരണമെന്ന് കരുതുന്നു. ചാക്കോ ഒരു മുറിയിലും ഉഷയും ബാബുവും മറ്റൊരു മുറിയിലും മക്കള്‍ അടുത്ത മുറിയിലുമാണ് കിടന്നിരുന്നത്. സപ്തംബര്‍ ഒന്ന് ശനിയാഴ്ച രാവിലെ ഇവരുടെ വീട്ടില്‍ വെള്ളം കോരാന്‍ എത്തിയ അയല്‍വാസി മേരിക്കുട്ടിയാണ് സംഭവം ആദ്യമറിഞ്ഞത്.

മലഞ്ചരക്ക് വ്യാപാരിയായ ബാബുക്കുട്ടി കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയെത്തുടര്‍ന്ന് സാമ്പത്തികമായി തകര്‍ന്നിരുന്നുവത്രെ. പലിശയ്ക്ക് പണം എടുത്ത് കച്ചവടം നടത്തിയിട്ടും പ്രതിസന്ധി വിട്ടുമാറാതിരുന്നതാകാം കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+