Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് നേരിയ ഭൂചലനം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ ചില പ്രദേശങ്ങളില്‍ സപ്തംബര്‍ രണ്ട് ഞായറാഴ്ച രാവിലെ നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടു. രാവിലെ എട്ടു മണിയോടടുപ്പിച്ച് ശ്രീവരാഹം, പെരുന്താന്നി ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്.

കസേരകളും മേശകളും ജനല്‍ച്ചില്ലുകളും ഇളകിയതായി തദ്ദേശവാസികള്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഞായറാഴ്ച രാവിലെ 7.56നുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനമാണിതെന്ന് തിരുവനന്തപുരത്തെ ഭൗമശാസ്ത്ര ഗവേഷണകേന്ദ്രം അറിയിച്ചു. നഗരത്തില്‍ നിന്നും 977 കിലോമീറ്റര്‍ അകലെ കടലിനടിയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+