ത്രിപുരയില്‍ 6 പേരെ വെടിവച്ചുകൊന്നു
അഗര്‍ത്തല: തങ്ങളുമായി സഹകരിക്കാന്‍ വിസമ്മതിച്ച ആറ് ഗ്രാമീണരെ ത്രിപുരയില്‍ തീവ്രവാദികള്‍ വെടിവച്ചു കൊന്നു. സപ്തംബര്‍ രണ്ട് ഞായറാഴ്ച വൈകീട്ട് നോവോബാരി എന്ന സ്ഥലത്താണ് കൂട്ടക്കൊല നടന്നത്.
70കാരനും 68കാരിയുമായ വൃദ്ധരും തീവ്രവാദസംഘടനയിലെ ഒരു മുന്‍ അംഗവും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തങ്ങളുമായി സഹകരിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ അനുഭവിക്കാന്‍ ഒരുങ്ങിക്കൊള്ളാന്‍ ഇവര്‍ക്ക് തീവ്രവാദികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നുതായി പൊലീസ് പറഞ്ഞു.
നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവര്‍ തീവ്രവാദസംഘടനയിലെ അംഗങ്ങളാണ് എന്ന് ഭരണകക്ഷിയായ സിപിഎം ആരോപിക്കുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം ഉറപ്പാക്കിയിട്ടില്ല.












Click it and Unblock the Notifications