Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക പരിഷ്കാരം പണക്കാര്‍ക്കുവേണ്ടിയല്ല

ദില്ലി: സാമ്പത്തിക പരിഷ്കാരം പണക്കാര്‍ക്കുവേണ്ടി മാത്രമാണെന്ന ധാരണ ശരിയല്ലെന്ന് പ്രധാനമന്ത്രി വാജ്പേയി. പാവപ്പെട്ടവര്‍ക്ക് സ്വയംതൊഴില്‍ നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേകം ഊന്നല്‍ നല്കാന്‍ ശ്രമിയ്ക്കുമെന്നും വാജ്പേയി പറഞ്ഞു.

ദില്ലിയില്‍ സപ്തംബര്‍ മൂന്ന് തിങ്കളാഴ്ച റിക്ഷാവണ്ടിക്കാരും തെരുവുകച്ചവടക്കാരും ഉള്‍പ്പെട്ട പാവപ്പെട്ട ജനങ്ങളോട് സംസാരിക്കുകയായിരുന്നു വാജ്പേയി. ദില്ലിയിലെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാഹിബ് സിംഹ് വര്‍മ്മയാണ് ഈ യോഗം സംഘടിപ്പിച്ചത്. സാമ്പത്തിക പരിഷ്കരണനടപടികള്‍ വലിയവര്‍ക്കുവേണ്ടിയാണെന്ന് തെറ്റിദ്ധാരണ നിലനില്ക്കുന്നുണ്ട്. ഇത് ശരിയല്ല. പാവപ്പെട്ടവരെക്കൂടി സാമ്പത്തിക പരിഷ്കരണനടപടിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അവര്‍ക്കും അര്‍ഹമായത് ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കേണ്ടിവരുമെങ്കിലും ജോലി നഷ്ടപ്പെടുന്നവര്‍ക്ക് വേറെ എവിടെ തൊഴില്‍ ലഭിക്കുമെന്നത് പ്രശ്നമാണെന്നും വാജ്പേയി പറഞ്ഞു. ദാരിദ്യ്രനിര്‍മ്മാര്‍ജ്ജനശ്രമങ്ങളെ തടയാന്‍ ഒരു നിയമത്തെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റിക്ഷവലിക്കുന്നവരും തെരുവുകച്ചവടക്കാരും വന്‍ ചൂഷണത്തിന് ഇരയാകുന്നതായും വാജ്പേയി പറഞ്ഞു.

നഗരങ്ങളിലെ പാവപ്പെട്ടവരുടെ സാമ്പത്തികനില ഉയര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി പദ്ധതിനടപ്പാക്കും. ഈ പദ്ധതിയ്ക്കുപിന്നില്‍ യാതൊരു രാഷ്ട്രീയലക്ഷ്യയും ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+