ഇന്ന് ശ്രീനാരായണഗുരു ജയന്തി
തിരുവനന്തപുരം: സാമൂഹ്യപരിഷ്കര്‍ത്താവ് ശ്രീനാരായണഗുരുവിന്റെ 147ാാം ജയന്തി സപ്തംബര്‍ മൂന്ന് തിങ്കളാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. ഗുരുദേവന്‍ ജനിച്ച ചെമ്പഴന്തി ഗുരുകുലത്തിലും സമാധിയായ വര്‍ക്കല ശിവഗിരിയിലുമാണ് പ്രധാന ചടങ്ങുകള്‍ നടക്കുക.
ചെമ്പഴന്തിയില്‍ രാവിലെ ഏഴിന് സ്വാമി അമൃതാനന്ദ പതാക ഉയര്‍ത്തും. തുടര്‍ന്ന് ചെമ്പഴന്തി എന്‍. സദാശിവന്‍ ഗുരുദേവകൃതികള്‍ ആലപിക്കും. 10 മുതല്‍ സാഹിത്യ മത്സരങ്ങളാണ്. ഉച്ചയ്ക്ക് ഒന്നിന് ഗുരുപൂജയും സമൂഹസദ്യയും. അഭിഷേകം, വിശേഷാല്‍ പൂജകള്‍, ഗണപതി ഹോമം എന്നിവയും പ്രത്യേകമായുണ്ട്. വൈകുന്നേരം സാംസ്കാരിക സമ്മേളനം സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും.
ശിവഗിരിയില്‍ സമാധിദിനം വരെ നീണ്ടു നില്‍ക്കുന്ന ജപയജ്ഞമാണ് പ്രധാനം. രാവിലെ 7.30ന് സ്വാമി സ്വരൂപാനന്ദ പതാക ഉയര്‍ത്തും. ഒമ്പതിന് സ്വാമി ശാശ്വതീകാനന്ദയാണ് ജപയജ്ഞം ഉദ്ഘാടനം ചെയ്യുക. മന്ത്രി കടവൂര്‍ ശിവദാസന്‍ അധ്യക്ഷനായിരിക്കും. 12 മണിക്ക് ഗുരുപൂജയും അന്നദാനവും. വൈകീട്ട് നടക്കുന്ന ജയന്തി സമ്മേളനം സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറ് മണിക്ക് ജയന്തി ഘോഷയാത്ര തുടങ്ങും.
ഇതിനു പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശ്രീനാരായണ കേന്ദ്രങ്ങളിലും വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications