പെരുമ്പാവൂരില്‍ പിഞ്ചുകുഞ്ഞിനെ അമ്മ വെട്ടിക്കൊന്നു
പെരുമ്പാവൂര്‍: ആറു മാസം പ്രായമായ സ്വന്തം കുഞ്ഞിനെ അമ്മ വെട്ടിക്കൊന്നു. പെരുമ്പാവൂരിലെ മേതല ത്രിവേണി ഭാഗത്ത് കൊറ്റിക്കല്‍ വീട്ടില്‍ വര്‍ക്കിയുടെ ഭാര്യ എല്‍സിയാണ് മകള്‍ ലിന്റയെ വാക്കത്തികൊണ്ട് വെട്ടിക്കൊന്നത്. സപ്തംബര്‍ രണ്ട് ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
തല വേര്‍പെട്ട നിലയിലാണ് കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. എല്‍സി മനോരോഗിയാണെന്നും മൂന്നു കൊല്ലമായി ചികിത്സയിലാണെന്നും പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നുണ്ട്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം നടക്കുന്ന സമയത്ത് ഭര്‍ത്താവ് വര്‍ക്കി വീട്ടിലില്ലായിരുന്നു. വര്‍ക്കി-എല്‍സി ദമ്പതികള്‍ക്ക് മറ്റൊരു മകള്‍ കൂടിയുണ്ട്.


Click it and Unblock the Notifications