Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡിഎഫ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രം നിരീക്ഷിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഡെമേക്രാറ്റിക് ഫണ്ട് (എന്‍ഡിഎഫ്) എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഐ. ഡി. സ്വാമി.

എന്നാല്‍ ഇക്കാര്യത്തില്‍ ആദ്യനടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് സപ്തംബര്‍ മൂന്ന് തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. നാദാപുരം സംഭവത്തില്‍ എന്‍ഡിഎഫിന് പങ്കുണ്ടെന്ന് വിശദമാക്കുന്ന റിപ്പോര്‍ട്ടിനെ കുറിച്ച് തനിക്ക് അറിവില്ലെന്നും സ്വാമി അറിയിച്ചു.

സ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റിനെ (സിമി) നിരോധിക്കണമെന്ന് ആറോളം സംസ്ഥാനങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ബിജെപി ഇതര കക്ഷികള്‍ ഭരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളും ഉള്‍പ്പെടും. അതു പോലെ എന്‍ഡിഎഫ് തീവ്രവാദപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരാണ് ആദ്യ നടപടി സ്വീകരിക്കേണ്ടതെന്ന് സ്വാമി വ്യക്തമാക്കി.

ഹുറിയത്ത് നേതാക്കള്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നതിനോടനുബന്ധിച്ചല്ല താന്‍ കേരളത്തില്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നോ രണ്ടോ ഹുറിയത്ത് നേതാക്കള്‍ വിചാരിച്ചാല്‍ സംസ്ഥാനത്ത് തീവ്രവാദം വളരുമെന്ന് താന്‍ കരുതുന്നില്ലെന്നും സ്വാമി പറഞ്ഞു. സന്ദര്‍ശനം നടത്താന്‍ ഭരണഘടനാപരമായ സ്വാതന്ത്യ്രം ഹുറിയത്തിനുണ്ട്. അതുപോലെ പ്രക്ഷോഭം നടത്താനുള്ള സ്വാതന്ത്യ്രം മറ്റ് രാഷ്ട്രീയ കക്ഷികള്‍ക്കുമുണ്ടെന്നും സ്വാമി പറഞ്ഞു.

കശ്മീരില്‍ ബുര്‍ഖ ധരിക്കണമെന്ന തീവ്രവാദികളുടെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്. അതോടൊപ്പം ജനങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണം. എന്തായാലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും സ്വാമി വ്യക്തമാക്കി. മതമേലധ്യക്ഷന്‍മാരും ആര്‍എസ്എസ് നേതാക്കളും തമ്മിലുള്ള ഏത് തരത്തിലുള്ള ചര്‍ച്ചയും സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നും സ്വാമി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+