ഡോ. ക്രിസ്റ്യന്‍ ബര്‍ണാഡ് അന്തരിച്ചു
നിക്കോഷ്യ: ലോകത്തിലാദ്യമായി ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ക്രിസ്റ്യന്‍ ബര്‍ണാഡ് അന്തരിച്ചു. സൈപ്രസിലെ വിശ്രമകേന്ദ്രമായ പാഫോസില്‍ ഹോട്ടല്‍ മുറിയില്‍വച്ചാണ് സപ്തംബര്‍ രണ്ട് ഞായറാഴ്ച ബര്‍ണാഡ് അന്തരിച്ചത്. 78 വയസ്സായിരുന്നു.
മരണകാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഹൃദയസ്തംഭനമാകാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിശ്രമത്തിനായാണ് ദക്ഷിണാഫ്രിക്കക്കാരനായ ബര്‍ണാഡ് സൈപ്രസില്‍ എത്തിയത്.
1967-ലാണ് ബര്‍ണാഡ് ചരിത്രം സൃഷ്ടിച്ച ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഈ രോഗി 18 ദിവസം ജീവിച്ചിരുന്നു. പിന്നീട് വൈദ്യശാസ്ത്രരംഗത്ത് പുതിയൊരു മേഖല തന്നെയായി ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയ.












Click it and Unblock the Notifications