ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്തും: സദ്ദാം
ദുബായ്: ഇന്ത്യയുമായി ബന്ധം ശക്തിപ്പെടുത്താന്‍ ഇറാഖിന് പ്രത്യേകം താല്പര്യമുണ്ടെന്ന് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുമായി പുലര്‍ത്തുന്ന ബന്ധത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ആ ബന്ധത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു - ഇറാഖില്‍ സന്ദര്‍ശനം നടത്തിവരുന്ന 80 അംഗ ഇന്ത്യന്‍ സംഘത്തോട് സദ്ദാം ഹുസൈന്‍ പറഞ്ഞു.
രാജ്യസഭാ ഉപാധ്യക്ഷ നജ്മ ഹെപ്ത്തുള്ളയുടെ നേതൃത്വത്തിലുള്ള സഖ്യമാണ് ഇറാഖില്‍ സന്ദര്‍ശനം നടത്തിവരുന്നത്. പ്രധാനമന്ത്രി വാജ്പേയിയില്‍ നിന്നുള്ള ഒരു കത്തും ഹെപ്ത്തുള്ള സദ്ദാമിന് കൈമാറി. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചുള്ള കാര്യങ്ങളാണ് കത്തിലെന്നു കരുതുന്നു.
ഹെപ്ത്തുള്ള ഖുറാന്റെ ഒരു പ്രതി സദ്ദാമിന് നല്കി. ഇന്ത്യയുമായി എല്ലാ മേഖലയിലും, പ്രത്യേകിച്ച് ഐടി മേഖലയില്‍ ബന്ധം വളര്‍ത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ മന്ത്രി മൊഹമ്മദ് സയീദ് അസ്-സഹഫ് അറിയിച്ചു. ഇന്ത്യന്‍ സംഘത്തിന്റെ സന്ദര്‍ശനത്തിന് ഇറാഖ് ഏറെ പ്രാധാന്യം നല്കുന്നുവെന്ന് ഇറാഖി പ്രധാനമന്ത്രി താരീഖ് അന്‍വര്‍ പറഞ്ഞു. .


Click it and Unblock the Notifications