കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹ്യൂലെറ്റ് പക്കാര്‍ഡ് കോംപാകിനെ വാങ്ങുന്നു

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ രംഗത്തെ അതികായരായ ഹ്യൂലെറ്റ് പക്കാര്‍ഡും കോംപാകും ലയിക്കുന്നു. ലോകത്തെ തന്നെ രണ്ടാംസ്ഥാനത്തു നില്ക്കുന്ന ഹ്യൂലറ്റ് പക്കാര്‍ഡ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ രംഗത്ത് ലോകത്തെ മൂന്നാംസ്ഥാനക്കാരായ കോംപാകിനെ വിലക്കെടുക്കുകയാണെന്ന് പറയാം.

ഏകദേശം 1,17500 കോടി രൂപയ്ക്കു(25 ബില്യണ്‍ ഡോളര്‍) തുല്യമായ കോംപാകിന്റെ ഓഹരികള്‍ ഹ്യൂലറ്റ് പക്കാര്‍ഡ് വാങ്ങുകയാണ്. കമ്പ്യൂട്ടര്‍ വില്പനയില്‍ വന്‍ ഇടിവും കടുത്ത മത്സരവും കാരണമാണ് ലോകത്തെ ഈ രണ്ടു ഹാര്‍ഡ്വെയര്‍ രംഗത്തെ ഭീമന്‍ കമ്പനികള്‍ തമ്മില്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ രംഗത്തെ ഒന്നാംസ്ഥാനക്കാരായ ഐബിഎമ്മിനെ നേരിടാണ് ഈ രണ്ടു കമ്പനികള്‍ കൂട്ടുചേരുന്നത്. പുതിയ കമ്പനിയില്‍ ഹ്യൂലെറ്റ് പക്കാര്‍ഡിന് 64 ശതമാനവും കോംപാകിന് 36 ശതമാനവും ഓഹരികളുണ്ടായിരിക്കും. ഹ്യൂലറ്റ് പക്കാര്‍ഡിന്റെ ചെയര്‍മാനും സിഇഒയുമായ കാര്‍ലി ഫിയോറിന തന്നെയായിരിക്കും പുതിയ കമ്പനിയുടെയും സിഇഒ. ലയനത്തിലൂടെ 2004ന്റെ മധ്യത്തോടെ ഏകദേശം 200.5 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. 2002 പകുതിയോടെ ലയനം പൂര്‍ത്തിയാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X