Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി: 2002 മധ്യത്തോടെ മാന്ദ്യം തീരുമെന്ന്

ബാംഗ്ലൂര്‍: ഐടി രംഗത്ത് നിലനില്ക്കുന്ന മാന്ദ്യം 2002 മധ്യത്തോടെ തീരുമെന്ന് അല്‍കാടെല്‍ സിഒഒ ക്രിഷ് അനന്ത് പ്രഭു അഭിപ്രായപ്പെട്ടു. ഇപ്പോള്‍ കടുത്ത മാന്ദ്യം നിലനില്ക്കുന്നുണ്ടെങ്കിലും 2002ഓടെ മാന്ദ്യമെല്ലാം മാറുമെന്നും തുടര്‍ന്നങ്ങോട്ട് അഞ്ചുവര്‍ഷക്കാലം ഐടി മേഖലയില്‍ കുതിച്ചുകയറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്റര്‍നെറ്റ് മേഖലയില്‍ സേവനരംഗത്തായിരിക്കും കൂടുതല്‍ ജീവനക്കാരെ ആവശ്യമായി വരിക. ഐടി രംഗത്ത് വിദഗ്ദ്ധതൊഴിലാളികള്‍ക്ക് 2002 പകുതിയോടെ കൂടുതല്‍ ആവശ്യക്കാരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അല്‍കാടെല്‍ കമ്പനി ചെയര്‍മാന്റെ ഉപദേശകന്‍ കൂടിയാണ് ക്രിഷ് അനന്ത്പ്രഭു.

ഐടി രംഗത്ത് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇത്തരം പ്രതിസന്ധികള്‍ പലപ്പോഴായി ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴത്തേത് പെട്ടെന്നുണ്ടായ പ്രതിസന്ധിയായതിനാലാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+