ജയലളിത മുഖ്യമന്ത്രി: വാദം ഇന്ന്
ചെന്നൈ: എഐഎഡിഎംകെ നേതാവ് ജെ. ജയലളിതയെ തമിഴ്നാട് മുഖ്യമന്ത്രിയായി നിയമിച്ച ഗവര്‍ണര്‍ ഫാത്തിമാ ബീവിയുടെ നടപടിക്കെതിരെ നല്‍കിയ പൊതുതാല്പര്യ ഹര്‍ജികളിന്മേല്‍ സുപ്രീം കോടതി സപ്തംബര്‍ നാല് ചൊവാഴ്ച വാദം കേള്‍ക്കും.
ജസ്റിസ് എസ്.പി. ബറൂച്ചയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഡിവിഷന്‍ബഞ്ചാണ് വാദം കേള്‍ക്കുന്നത്. ജയലളിതയുടെ നിയമനത്തിനെതിരെ അഞ്ച് പൊതുതാല്പര്യ ഹര്‍ജികളാണ് സമര്‍പ്പിച്ചിട്ടുള്ളത്.
ക്രിമിനല്‍ കേസില്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെടുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് കല്പിക്കുകയും ചെയ്ത ഒരാള്‍ക്ക് എങ്ങനെയാണ് മുഖ്യമന്ത്രിയാവാന്‍ കഴിയുക എന്നതാണ് ഹര്‍ജികളില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാനചോദ്യം.
തിരഞ്ഞൈടുപ്പില്‍ മത്സരിക്കാന്‍ കഴിയാതിരുന്ന ജയലളിത ഭരണഘടന പ്രകാരം നവംബര്‍ 13ന് മുമ്പ് നിയമസഭയില്‍ അംഗമാകേണ്ടതുണ്ട്. ജയലളിതയ്ക്കെതിരായ ഝാന്‍സി ഭുമിയിടപാട് കേസ് ഈയിടെ മദ്രാസ് ഹൈക്കോടതി സ്റേ ചെയ്തിരുന്നു.












Click it and Unblock the Notifications