Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാകില്ല: ആന്റണി

തിരുവനന്തപുരം: കെപിസിസി പുനസംഘടനയുടെ പേരില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയൊന്നും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. സപ്തംബര്‍ നാല് ചൊവാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിന്റെ പേരില്‍ ആരും തമ്മിലടിക്കില്ല. എല്ലാ കാര്യങ്ങളും ശരിയായി വരും. എല്ലാത്തിനും ചര്‍ച്ചയില്‍ക്കൂടി പരിഹാരം കാണും. കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിയൊന്നും കൂടാതെ തന്നെ ഭാരവാഹികളുടെ അന്തിമപട്ടിക പുറത്തിറക്കും - ആന്റണി വ്യക്തമാക്കി.

പുനസംഘടയുടെ പേരില്‍ മുതിര്‍ന്ന നേതാവ് കെ. കരുണാകരനും കെപിസിസി പ്രസിഡണ്ട് കെ. മുരളീധരനും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രതികരണം.

ഓള്‍ പാര്‍ട്ടി ഹുറിയത്തിനെ മറ്റൊരു സംസ്ഥാനത്തും നിരോധിച്ചിട്ടില്ല. അപ്പോള്‍ പിന്നെ അവരെ കേരളത്തില്‍ തടയേണ്ട ആവശ്യമൊന്നുമില്ല - മുഖ്യമന്ത്രി ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു.

സൗജന്യ റേഷന്‍ അനുവദിച്ചതുകൊണ്ടുമാത്രം കേരളത്തിലെ ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. അവര്‍ നേരിടുന്ന മറ്റു പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ആദിവാസികളുടെ ഇടയില്‍ പട്ടിണി നിലനില്‍ക്കുന്നത് തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+