കോഴിക്കോട്ട് ഹര്‍ത്താല്‍ തുടങ്ങി
കോഴിക്കോട്: ഹുറിയത്ത് നേതാക്കളുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.
ഓള്‍ പാര്‍ട്ടി ഹുറിയത്ത് നേതാക്കളായ മിര്‍വായിസ് ഒമര്‍ഫാറൂഖ്, അബ്ദുള്‍ ഗനിലോണ്‍ എന്നിവരാണ് സപ്തംബര്‍ നാല് ചൊവാഴ്ച കോഴിക്കോട്ടെത്തുന്നത്. വൈകുന്നേരം മൂന്ന് മണിക്ക് ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജില്‍ വച്ച് നേതാക്കള്‍ രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തും. കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പ്രചാരണം നടത്തുന്നതിന്റെ ഭാഗമായാണ് ഹുറിയത്ത് നേതാക്കള്‍ കേരളത്തിലെത്തിയത്.
ഹുറിയത്ത് നേതാക്കള്‍ക്കെതിരെ തിങ്കളാഴ്ച തിരുവനന്തപുരത്തും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.












Click it and Unblock the Notifications