ഹുറിയത്ത് നേതാക്കള്‍ കോഴിക്കോട്ടെത്തി
കോഴിക്കോട്: ഓള്‍ പാര്‍ട്ടി ഹുറിയത്ത് നേതാക്കളായ മിര്‍വായിസ് ഒമര്‍ഫാറൂഖ്, അബ്ദുള്‍ ഗനിലോണ്‍ എന്നിവര്‍ കോഴിക്കോട്ടെത്തി. സപ്തംബര്‍ നാല് രാവിലെ തിരുവനന്തപുരത്തു നിന്നും കാര്‍ മാര്‍ഗ്ഗമാണ് ഇവര്‍ കോഴിക്കോട്ടെത്തിയത്.
നേതാക്കളുടെ സന്ദര്‍ശനം പ്രമാണിച്ച് അവര്‍ താമസിക്കുന്ന ഹോട്ടലിലും പരിസരഭാഗങ്ങളിലും വന്‍ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം മൂന്ന് മണിക്ക് ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജില്‍ നേതാക്കള്‍ രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തും.
അതേസമയം ഹുറിയത്ത് നേതാക്കളുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. വാഹനങ്ങള്‍ ഓടുന്നില്ല. കടകള്‍ മിക്കവയും അടഞ്ഞു കിടക്കുകയാണ്. ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.












Click it and Unblock the Notifications