കണ്ണന്താനത്തിന് ലോകായുക്തനോട്ടീസ്
ആലുവ: എന്‍ട്രന്‍സ് റാങ്ക് ലിസ്റിന്റെ ശരിപ്പകര്‍പ്പ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ലോകായുക്ത എന്‍ട്രന്‍സ് കമ്മീഷണര്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നോട്ടീസയച്ചു. സപ്തംബര്‍ നാല് ചൊവാഴ്ച ആലുവയില്‍ നടന്ന സിറ്റിംഗിലാണ് ലോകായുക്ത ജഡ്ജി കണ്ണന്താനത്തിന് നോട്ടീസയക്കാന്‍ തീരുമാനിച്ചത്.
വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയ്ക്കും നോട്ടീസയച്ചിട്ടുണ്ട്. സപ്തംബര്‍ 25നകം എന്‍ട്രന്‍സ് റാങ്ക്ലിസ്റിന്റെ ശരിപ്പകര്‍പ്പ് ഹാജരാക്കാനാണ് ലോകായുക്തയുടെ ഉത്തരവ്. മെഡിക്കല്‍ പരീക്ഷയുടെയും എഞ്ചിനീയറിംഗ് പരീക്ഷയുടെയും റാങ്ക്ലിസ്റുകള്‍ ഹാജരാക്കണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വര്‍ഷത്തെ പ്രവേശനപ്പരീക്ഷാനടത്തപ്പിലും റാങ്ക്ലിസ്റിലും തിരിമറികള്‍ നടന്നുവെന്നാരോപിച്ച് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ നല്കിയ ഹര്‍ജിയിന്മേലാണ് ലോകായുക്തയുടെ ഈ ഉത്തരവ്.












Click it and Unblock the Notifications