കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളീധരന്‍ ദില്ലിയില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: കെപിസിസി വൈസ് പ്രസിഡന്റിനെ നിയമിക്കുന്നതു സംബന്ധിച്ചുള്ള തര്‍ക്കം തീര്‍ക്കാന്‍ ഹൈക്കമാന്റിന്റെ നിര്‍ദേശപ്രകാരം കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ ദില്ലിയിലെത്തി. സപ്തംബര്‍ നാല് ചൊവാഴ്ച തന്നെ എഐസിസി അധ്യക്ഷ സോണിയാഗാന്ധിയെ കാണാന്‍ ശ്രമിയ്ക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.

പി.സി. ചാക്കോയെ കെപിസിസി വൈസ്പ്രസിഡന്റാക്കണമെന്ന തീരുമാനത്തില്‍ മുരളീധരന്‍ ഉറച്ചുനില്ക്കുകയാണെന്നറിയുന്നു. എന്നാല്‍ പി.പി. തങ്കച്ചനെ വൈസ്പ്രസിഡന്റാക്കിയില്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന നിലപാടിലാണ് കെ. കരുണാകരന്‍.

തല്ക്കാലം ഇരുകൂട്ടരെയും വെറുപ്പിക്കാതെയുള്ള ഒരു തീരുമാനത്തിലെത്താനുള്ള ശ്രമത്തിലാണ് ഹൈക്കമാന്റെന്ന് കരുതുന്നു. നേരത്തെ വിവിധഗ്രൂപ്പുകളുടെ നേതാക്കള്‍ പങ്കെടുത്ത സംയുക്തയോഗത്തിലാണ് ഓരോ ഗ്രൂപ്പും അവരവരുടെ പ്രതിനിധികളുടെ പേരുകള്‍ നിര്‍ദേശിച്ചത്. ഇതില്‍ പെട്ടെന്ന് മാറ്റംവരുത്തുക പ്രയാസമായിരിക്കും. അതിനാല്‍ ഒരിയ്ക്കല്‍ കൂടി വിവിധ ഗ്രൂപ്പ് നേതാക്കളുടെ യോഗം വിളിക്കേണ്ടിവരുമോ എന്നും ഹൈക്കമാന്റ് ആലോചിക്കുന്നു.

എന്തായാലും കെപിസിസി ഭാരവാഹികളുടെ ലിസ്റ് വൈകാനാണ് സാധ്യത. അതിനിടെ കെ. കരുണാകരന്‍ തന്നെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് വയലാര്‍രവി അഭിപ്രായപ്പെട്ടു. ദില്ലിയിലെ ചര്‍ച്ചയില്‍ ഐ ഗ്രൂപ്പ് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് പിസി ചാക്കോയുടെ പേരാണ് നിര്‍ദേശിച്ചിരുന്നതെന്നും വയലാര്‍ രവി പറഞ്ഞു.

എന്തായാലും ഐ ഗ്രൂപ്പിനിടയില്‍ മറ്റൊരു പിളര്‍പ്പിന് തുടക്കമായെന്ന് കരുതേണ്ടിയിരിക്കുന്നു. കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കരുണാകരന്റെ കൂടെനില്ക്കണോ അതോ മുരളിയെ പിന്തുണയ്ക്കണമോ എന്നറിയാതെ ആശങ്കയിലാണ് ഐ ഗ്രൂപ്പിലെ അണികള്‍ ചിന്താക്കുഴപ്പത്തിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X