കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘോഷയാത്രയ്ക്ക് മുന്‍കരുതല്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് സപ്തംബര്‍ അഞ്ച് ബുധനാഴ്ച നടക്കുന്ന ഘോഷയാത്ര തടസപ്പെടുമെന്ന ആദിവാസികളുടെ ഭീഷണിയെ തുടര്‍ന്ന് വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തും.

ആദിവാസിക്കുടികളിലെ പട്ടിണിമരണങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ ഘോഷയാത്ര തടസപ്പെടുത്തുമെന്നാണ് സി. കെ. ജാനുവിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ക്യാമ്പ് ചെയ്യുന്ന ആദിവാസികള്‍ ഭീഷണി മുഴക്കിയിട്ടുള്ളത്. ഇത് നേരിടാന്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് ഘോഷയാത്ര സമിതി ചെയര്‍മാന്‍ കെ. മോഹന്‍കുമാര്‍ എംഎല്‍എ സപ്തംബര്‍ നാല് ചൊവാഴ്ച അറിയിച്ചു.

വൈകുന്നേരം അഞ്ച് മണിക്ക് ടിടിസി ജംഗ്ഷനില്‍ വച്ച് മോഹന്‍കുമാര്‍ എംഎല്‍എ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ആനകള്‍, അശ്വാരൂഢസേന, നാദസ്വരം, പഞ്ചവാദ്യം, മുത്തുക്കുടകള്‍ തുടങ്ങിയവ ഘോഷയാത്രയുടെ മുന്നില്‍ നീങ്ങും. ജില്ലകള്‍, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ 26ല്‍ പരം ഫ്ലോട്ടുകളും നഗരത്തിലെ വിവിധ സ്ക്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന കലാപ്രകടനങ്ങളുമടക്കം എഴുപതോളം ഇനങ്ങള്‍ ഘോഷയാത്രയില്‍ അണിനിരക്കും.

സെക്രട്ടറിയേറ്റ് പടിക്കല്‍ ക്യാമ്പ് ചെയ്യുന്ന നൂറോളം ആദിവാസികളെ ജാനു സപ്തംബര്‍ നാല് ചൊവാഴ്ച അഭിസംബോധന ചെയ്തു. തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പരിപാടികള്‍ അട്ടിമറിക്കുന്നതുള്‍പ്പടെയുള്ള തീവ്രവാദപരമായ നീക്കങ്ങള്‍ നടത്തേണ്ടിവരുമെന്ന് ജാനു മുന്നറിയിപ്പ് നല്‍കി. കവയത്രി സുഗതകുമാരി ജാനുവിനെ സന്ദര്‍ശിച്ച് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X