ദക്ഷിണ കൊറിയന്‍ മന്ത്രിസഭ രാജിവച്ചു
സിയോള്‍: ദക്ഷിണ കൊറിയയിലെ മന്ത്രിസഭ രാജിവച്ചു. ഉത്തരകൊറിയയുമായുള്ള നയരൂപീകരണത്തില്‍ പ്രസിഡണ്ട് കിം ദേ യുംഗിന്റെ പ്രധാനസഹായിയായ മന്ത്രിയെ പുറത്താക്കാന്‍ പാര്‍ലമെന്റ് തീരുമാനിച്ചതോടെയാണിത്.
പ്രധാനമന്ത്രി ലീ ഹാംദോംഗിന്റെ അധ്യക്ഷതയില്‍ സപ്തംബര്‍ നാല് ചൊവാഴ്ച ചേര്‍ന്ന അടിയന്തിര മന്ത്രിസഭായോഗമാണ് രാജിവക്കാന്‍ തീരുമാനിച്ചത്. പ്രസിഡണ്ടിനെ അനുകൂലിക്കുന്ന കൂടുതല്‍ പേര്‍ രാജിവക്കാന്‍ സാധ്യതയുണ്ട്.
സപ്തംബര്‍ മൂന്ന് തിങ്കളാഴ്ചയാണ് പ്രസിഡണ്ട് യുംഗിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് പാര്‍ലമെന്റ് മന്ത്രി ലിം ദോംവോണിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. ഉത്തരകൊറിയയുമായി നടക്കുന്ന സംഭാഷണങ്ങളിലെ പ്രധാനിയായിരുന്നു ദോംവോണ്‍.












Click it and Unblock the Notifications