Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓയ്സ്റര്‍ ബേ ഷോറൂം കൊച്ചിയില്‍

കൊച്ചി: പുത്തന്‍ തലമുറയുടെ ആഭരണസങ്കല്പങ്ങള്‍ക്ക് നിറം പകര്‍ന്ന ഷോറൂം എം.ജി. റോഡിലെ മുത്തൂറ്റ് ടവേഴ്സില്‍ തുറന്നു.

ഇവിടെ പ്രത്യേക പേരുകളില്‍ നാലു ശ്രേണികളിലുള്ള ആഭരണങ്ങള്‍ നാലൂ ഷോറൂമുകളിലായി ഒരുക്കിയിരിക്കുന്നു- നെപ്റ്റ്യൂണ്‍, അറ്റ്ലാന്റിസ്, കോറല്‍ റീഫ്, മെര്‍മെയ്ഡ് എന്നിങ്ങനെ. നാലു ഷോറൂമുകളിലുമായി ആകെ ആയിരത്തിലേറെ ആഭരണ ഡിസൈനുകള്‍.

ആധുനിക ലോകത്തിനിണങ്ങിയ ആഭരണഡിസൈനുകള്‍ക്ക് ഇന്ത്യയില്‍ ക്ഷാമമുണ്ട്. ഈ രംഗത്തെ കുറവുകള്‍ പരിഹരിക്കാനാണ് ഓയ്സ്റര്‍ ബേയുടെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ വസന്ത് നാംഗിയ പറഞ്ഞു. ചെറുപ്പക്കാരികള്‍ക്കും ഉദ്യോഗസ്ഥകള്‍ക്കുമെല്ലാം ഇണങ്ങുന്ന ഡിസൈനുകളിലാണ് ഓയ്സ്റര്‍ ബേ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വസ്ത്രങ്ങളുടെ കാര്യത്തില്‍ യുവതലമുറയ്ക്ക് തിരഞ്ഞെടുക്കാന്‍ ധാരാളം മാതൃകകളുണ്ട്. എന്നാല്‍ ആഭരണങ്ങളുടെ കാര്യത്തില്‍ ഈ സ്വാതന്ത്യ്രമില്ല. ചെറുപ്പക്കാരികള്‍ക്ക് അവരുടെ വസ്ത്രങ്ങള്‍ക്കിണങ്ങിയ ആഭരണങ്ങള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതിനുള്ള ശ്രമമാണ് ഓയ്സ്റര്‍ ബേയുടേതെന്നും വസന്ത് നാംഗിയ പറഞ്ഞു.

ഓയ്സ്റര്‍ ബേയുടെ ആഭരണങ്ങളില്‍ അധികവും പെന്റന്റുകള്‍, കമ്മലുകള്‍, മോതിരങ്ങള്‍ എന്നിവയാണ്. ഇതിനൊപ്പം മാലകളും നെക്ലേസുകളും കച്ചെയിനുകളും ഉണ്ട്.

500 രൂപ മുതല്‍ 5000 രൂപ വരെയാണ് വില. നെപ്ട്യൂണ്‍ ഷോറൂമിലെ ആഭരണങ്ങള്‍ 24 കാരറ്റിലും അറ്റ്ലാന്റസിലേത് 22 കാരറ്റിലും നിര്‍മ്മിച്ചവയാണ്. കോറല്‍ റീഫിലെ ആഭരണങ്ങള്‍ 18 കാരറ്റില്‍ നിര്‍മ്മിച്ചവയാണ്. മെര്‍മെയ്ഡില്‍ വെള്ളി സ്റെര്‍ലിങ്ങ് ആഭരണങ്ങളാണ്.

യുവതലമുറയ്ക്ക് അനുയോജ്യമായ വിലകളിലാണ് ആഭരണങ്ങള്‍ നല്കുന്നതെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെയും ഓയ്സ്റര്‍ ബേ ഫ്രാഞ്ചൈസിയുടെയും സംയുക്ത മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോര്‍ജ്ജ് മുത്തൂറ്റ് വ്യക്തമാക്കി.

ബാംഗ്ലൂര്‍ ആസ്ഥാനമാക്കി 25 കോടി മുതല്‍ മുടക്കോടെ ആരംഭിച്ചതാണ് ഓയ്സ്റര്‍ ബേ. ഈ വര്‍ഷം 20 കോടിയുടെ വിറ്റുവരവ് ഓയ്സ്റര്‍ ബേ ലക്ഷ്യംവയ്ക്കുന്നു. ഈ വര്‍ഷം രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഓയ്സ്റര്‍ ബേ 30 പുതിയ ഷോറൂമുകള്‍ തുറക്കും. ഇന്റര്‍നെറ്റിലൂടെ ആഭരണങ്ങള്‍ വാങ്ങാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഷോറൂമിനോട് ചേര്‍ന്ന് പ്രത്യേകം വെബ് സ്റോറും ഉണ്ട്.

ബാങ്കിംഗ്, ടൂറിസം, ഹോട്ടല്‍ വ്യവസായരംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗ്രൂപ്പുമായി സംയുക്തസംരംഭമെന്ന നിലയ്ക്കാണ് ഓയ്സ്റര്‍ ബേ എറണാകുളത്തെ ഷോറൂം തുറന്നിരിക്കുന്നത്. കേരളത്തിലെ ഒരേയൊരു ഷോറൂമാണ് കൊച്ചിയിലേത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+