ആന്ധ്രയില്‍ റെയില്‍വെസ്റേഷനില്‍ സ്ഫോടനം: 3 മരണം
എലൂരു: ആന്ധ്രപ്രദേശിലെ പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ എലൂരു റെയില്‍വെസ്റേഷനില്‍ സ്ഫോടനമുണ്ടായതിനെത്തുടര്‍ന്ന് മൂന്നു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സപ്തംബര്‍ നാല് ചൊവാഴ്ച രാത്രി ഹൗറയിലേക്ക് പോവുകയായിരുന്ന ഫല്ലക്നൂമ എക്സ്പ്രസ് സ്റേഷനിലെത്തിയ ഉടനാണ് സ്ഫോടനമുണ്ടായത്. തീവണ്ടി കടന്നുവന്നതിന് സമാന്തരമായുള്ളമറ്റൊരു പാളത്തിലായിരുന്നു സ്ഫോടനം.
അപകടമുണ്ടായ പാളത്തിനടുത്ത് സ്ഫോടകവസ്തുക്കളുമായി കുറച്ചു പേര്‍ നിന്നിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സംഭവസ്ഥലത്തു നിന്നും ഒരു പിസ്റള്‍ കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications