എന്നെ ചോദ്യം ചെയ്യാന്‍ സിപിഎം ആര്?
തിരുവനന്തപുരം: വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നതിനെതിരെ ബിജെപിയിതര മുഖ്യമന്ത്രിമാര്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.
ഇക്കാര്യത്തിന്റെ പേരില്‍ തന്നെ ചോദ്യം സിപിഎം ചെയ്യാന്‍ ആരാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. യോഗത്തിന് വിദ്യാഭ്യാസമന്ത്രിയെ അയക്കാന്‍ തീരുമാനിച്ചിരുന്നു എന്ന വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു. പക്ഷെ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ കേരള സര്‍ക്കാരിന് എതിര്‍പ്പില്ലെന്നല്ല ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സപ്തംബര്‍ അഞ്ച് ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.












Click it and Unblock the Notifications