Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടിക്ക് പുരസ്കാരം

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.കെ. ബാലകൃഷ്ണന്‍ സ്മരണക്കായി എന്‍ഡോവ്മെന്റ് കമ്മിറ്റി ഏര്‍പ്പെടുത്തിയ മികച്ച നിയമസഭാ സാമാജികനുളള പുരസ്കാരം യു.ഡി.എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയ്ക്ക്. കമ്മിറ്റിയുടെ മുഖ്യഉപദേശകന്‍ കെ.പി. വിശ്വനാഥനാണ് സപ്തംബര്‍ അഞ്ച് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് പി.ആര്‍. ഫ്രാന്‍സീസിനാണ് മികച്ച തൊഴിലാളി നേതാവിനുള്ള അവാര്‍ഡ്. മികച്ച പട്ടികജാതി സാമൂഹ്യപ്രവര്‍ത്തകനുള്ള അവാര്‍ഡിന് കെ.പി. മാധവന്‍ അര്‍ഹനായി.

5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കെ.കെ. ബാലകൃഷ്ണന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച തിരുവനന്തപുരത്ത് വി.ജെ.ടി ഹാളില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന്‍ എം.പി. അനുസ്മരണ പ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.എം.മാണി, കെ. ശങ്കരനാരായണന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരാണ് അവാര്‍ഡുകള്‍ നല്കുക.

അറുപതുവര്‍ഷം നീണ്ട രാഷ്ട്രീയജീവിതത്തിനിടയില്‍ കെ.കെ.ബാലകൃഷ്ണന്‍ പ്രതിനിധീകരിച്ച വിവിധ മേഖലകളുടെ ഓര്‍മ്മയ്ക്കായാണ് മൂന്നു അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലയാള മനോരമ പാലക്കാട് യൂണിറ്റ് റസിഡന്റ് എഡിറ്റര്‍ ജോയ് ശാസ്താം പടിക്കല്‍, എസ്.എന്‍.ഡി.പി.യോഗം മുന്‍ പ്രസിഡന്റ് ഡോ. കെ.കെ. രാഹുലന്‍, ഡോ. കല്പറ്റ ബാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+