Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരൂരങ്ങാടിയില്‍ കമ്പ്യൂട്ടര്‍ ഉത്സവം

തിരുവന്തപുരം: വിവരസാങ്കേതിക വിദ്യയുടെ ഫലങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടിയില്‍ കമ്പ്യൂട്ടര്‍ ഉത്സവം 2001 സംഘടിപ്പിക്കുന്നു.

സപ്തംബര്‍ ഒമ്പത്, 10 തീയതികളിലായി തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ് കമ്പ്യൂട്ടര്‍ ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പീപ്പിള്‍സ് ഐടി മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലാണ് കമ്പ്യൂട്ടര്‍ ഉത്സവം സംഘടിപ്പിക്കുന്നതെന്ന് തിരൂരങ്ങാടി എംഎല്‍എ കുട്ടിഅഹമ്മദ്കുട്ടി സപ്തംബര്‍ അഞ്ച് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരൂരങ്ങാടി നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി വിവരസാങ്കേതിക വിദ്യ താഴേതട്ടില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പീപ്പിള്‍സ് ഐടി മൂവ്മെന്റ് തുടങ്ങിയിട്ടുള്ളത്.

നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ തോറും ഇന്റര്‍നെറ്റ് കിയോസ്ക്കുകള്‍ സ്ഥാപിക്കുക, കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യവസായികള്‍ക്കും തൊഴിലന്വേഷകര്‍ക്കും വേണ്ട അടിസ്ഥാന വിവരങ്ങള്‍ ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെ ലഭ്യമാക്കുക, പഞ്ചായത്തിനെ സംബന്ധിക്കുന്ന എല്ലാ അടിസ്ഥാന വിവരങ്ങളും അടങ്ങിയ വെബ്സൈറ്റുകള്‍ നിര്‍മ്മിക്കുക എന്നിവയാണ് ഈ പ്രസ്ഥാനത്തിലൂടെ ലക്ഷ്യമിടുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യക്തി സംബന്ധമായ രേഖകള്‍ , ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടിടനികുതി, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍, പഞ്ചായത്തിന്റെ സവിശേഷതകള്‍, വിനോദസഞ്ചാരത്തിനായുള്ള മേഖലകള്‍, ജലസ്രോതസ്സുകള്‍, കാര്‍ഷികവിളകള്‍, പഞ്ചായത്തിലെ പദ്ധതികള്‍ എന്നിവ വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+