സിപിഎം സംസ്ഥാനസമിതി തുടങ്ങി
തിരുവനന്തപുരം: മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സിപിഎം സംസ്ഥാന സമിതിയോഗം സപ്തംബര്‍ അഞ്ച് ബുധനാഴ്ച തിരുവനന്തപുരത്ത് തുടങ്ങി. സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഹ് സുര്‍ജിത്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ പരാജയത്തെ സംബന്ധിച്ച കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് സമിതിയില്‍ ചര്‍ച്ച ചെയ്യും. സിഐടിയു നേതാവ് കെ.എന്‍. രവീന്ദ്രനാഥിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനം ഈ യോഗത്തില്‍ ഉണ്ടാകുമെന്ന് കരുതുന്നു.
പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ പരിഹരിച്ച് പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications