ടണല്‍ ചോര്‍ച്ച: അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: കക്കാട് വൈദ്യുതപദ്ധതിയുടെ ടണല്‍ ചോര്‍ച്ചയെക്കുറിച്ച് അന്വേഷണത്തിന് വൈദ്യുതമന്ത്രി കടവൂര്‍ ശിവദാസന്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തൃശൂരിലെ കേരള എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് ആണ് അന്വേഷണം നടത്തുക. ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ സി.സി. ആന്റോയോട് ഒരു മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവശ്യപ്പെട്ടിട്ടുണ്ട്.
ചോര്‍ച്ചയെത്തുടര്‍ന്ന് പദ്ധതിയില്‍ നിന്നുള്ള വൈദ്യുതോല്‍പാദനം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ടണലിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും സപ്തംബര്‍ ആറ് വ്യാഴാഴ്ച തുടങ്ങുമെന്ന് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.












Click it and Unblock the Notifications