Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസി പ്രശ്നം: കളക്ടര്‍മാരുടെ യോഗം ചേരും

തിരുവനന്തപുരം: ആദിവാസികളുടെ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍മാരുടെ പ്രത്യേക യോഗം സപ്തംബര്‍ 11 ചൊവാഴ്ച ചേരുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.

ആദിവാസികളുടെ പുനരധിവാസം സംബന്ധിച്ച് ഒരു ദീര്‍ഘകാല പരിഹാരം കാണുന്നതിലേക്ക് ഒരു മാസ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ആസൂത്രണ ബോര്‍ഡിനോട് നിര്‍ദേശിക്കാനും സപ്തംബര്‍ അഞ്ച് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചതായി ആന്റണി അറിയിച്ചു. ജില്ലാ കളക്ടര്‍മാരുടെ യോഗം ചേരുന്നത് ആദിവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രമായിരിക്കുമെന്നും ആന്റണി വ്യക്തമാക്കി.

സപ്തംബര്‍ ആറ് വ്യാഴാഴ്ച രാവിലെ ആദിവാസി നേതാവ് സി. കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള സംഘവുമായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തുമെന്നും ആന്റണി അറിയിച്ചു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു തുറന്ന മനസാണുള്ളത്. ആദിവാസിക്കുടിലുകളില്‍ പട്ടിണിയുണ്ടെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ നിഷേധിക്കുന്നില്ലെന്ന് ആന്റണി പറഞ്ഞു.

ആദിവാസി മേഖലകളിലെ പദ്ധതി നടത്തിപ്പില്‍ ഒരുപാട് അപാകതകളുണ്ട്. ആദിവാസികളെ സംബന്ധിക്കുന്ന എല്ലാ വിഷയവും നാളെ ചര്‍ച്ച ചെയ്യും. തീവ്രവാദം വളര്‍ന്നുവരുന്നത് ആദിവാസി മേഖലകളില്‍ മാത്രമല്ലെന്നും ഇവിടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളുവെന്നും ആന്റണി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+