പുതിയ പട്ടിക ഇല്ല: മുരളി
ദില്ലി: കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധിക്ക് സമര്‍പ്പിച്ച കെപിസിസി ഭാരവാഹികളുടെ പട്ടികയില്‍ മാറ്റം വരുത്തി പുതിയ പട്ടികയുണ്ടാക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്‍. എന്നാല്‍ ഹൈക്കമാണ്ടിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കമാണ്ടാണ് തീരുമാനിക്കേണ്ടത്. ഒന്നുകില്‍ ഞങ്ങള്‍ നല്‍കിയ പട്ടിക അംഗീകരിക്കാം. അല്ലെങ്കില്‍ അതില്‍ മാറ്റം വരുത്താം. ഞങ്ങള്‍ സമര്‍പ്പിച്ചത് ശുപാര്‍ശകള്‍ മാത്രമാണ് - വൈസ് പ്രസിഡണ്ട് സ്ഥാനത്തെ സംബന്ധിച്ച് ഉയര്‍ന്ന തര്‍ക്കം തീര്‍ക്കാന്‍ ദില്ലിയിലെത്തിയ മുരളി പറഞ്ഞു.
വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പി.സി. ചാക്കോയെ നിയമിക്കുന്നതിനെ കെ. കരുണാകരന്‍ എതിര്‍ത്തതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ചാക്കോയ്ക്കു പകരം പി.പി. തങ്കച്ചനെ വൈസ് പ്രസിഡണ്ടാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ എല്ലാ ഗ്രൂപ്പുകളുമായും ചര്‍ച്ച ചെയ്ത ശേഷമാണ് കെപിസിസി പട്ടിക തയ്യാറാക്കിയതെന്നും അതിനാല്‍ ചാക്കോയെ മാറ്റുന്ന പ്രശ്നമില്ലെന്നുമാണ് മുരളീധരന്‍ പറയുന്നത്.












Click it and Unblock the Notifications