എന്‍സിപി ദേശീയ പ്രക്ഷോഭത്തിന്
കൊച്ചി: കേന്ദ്രത്തിന്റെ ജനവിരുദ്ധ നയത്തിലും വര്‍ീയവല്ക്കരണത്തിലും പ്രതിഷേധിച്ച് നാഷണലിസ്റ ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി) ദേശീയപ്രക്ഷോഭം നടത്തുന്നു. എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി പി. പീതാംബരന്‍ മാസ്റര്‍ സപ്തംബര്‍ അഞ്ച് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
സപ്തംബര്‍ 13, 14 തീയതികളില്‍ ദില്ലിയില്‍ നടക്കുന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ പ്രക്ഷോഭപരിപാടികള്‍ ആസൂത്രണം ചെയ്യും. എന്‍ഡിഎ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ദുരിതം പതിന്മടങ്ങായി വര്‍ദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രനയങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചത് കാര്‍ഷിക മേഖലയെയാണ് . കര്‍ഷകരെല്ലാം കൃഷിനിര്‍ത്താനോ മറ്റേതെങ്കിലും തൊഴിലിലേക്ക് മാറാനോ നിര്‍ബന്ധിതരാകുകയാണ്. - അദ്ദേഹം പറഞ്ഞു. വേദഗണിതവും, ജ്യോതിഷവും സര്‍വകലാശാലകളില്‍ പാഠ്യവിഷയമാക്കുക വഴി കേന്ദ്രം വിശ്വഹിന്ദുപരിഷത്തിന്റെ അജണ്ട നടപ്പാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications