ഓംബുഡ്സ്മാന്‍ ഏകാംഗമാക്കും
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കണക്കുകള്‍ പരിശോധിക്കുകയും ജനപ്രതിനിധികള്‍ക്കെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്ന ഓംബുഡ്സ്മാന്‍ ഏകാംഗമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം സപ്തംബര്‍ അഞ്ച് ബുധനാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണി വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.
ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചെലവുചുരുക്കലിന്റെ ഭാഗമായി ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി.
ജുഡീഷ്യല്‍ അധികാരങ്ങളുള്ള ഓംബുഡ്സ്മാനില്‍ ഇപ്പോള്‍ ഏഴംഗങ്ങളാണുള്ളത്. ജസ്റിസ് പി.എ. മുഹമ്മദാണ് ചെയര്‍മാന്‍.
എയ്ഡഡ് സ്കൂളുകളില്‍ നിലവിലുള്ള അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ മേലില്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ പുതിയ അധ്യാപകരെ നിയമിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കെപിസിസി പുനഃസംഘടന സംബന്ധിച്ചുയര്‍ന്നിട്ടുള്ള തര്‍ക്കങ്ങള്‍ വലിയ പ്രശ്നമൊന്നുമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് പരിഹരിക്കാന്‍ മറ്റു വലിയ പ്രശ്നങ്ങള്‍ മുന്നിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications