Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിന് പൊടിഞ്ഞത് കോടികള്‍

തിരുവനന്തപുരം: ഇക്കുറി കോടിക്കണക്കിന് രൂപയാണ് മലയാളി ഓണം ആഘോഷിക്കാന്‍ ചെലവിട്ടത്.

ഓണക്കോടിക്കും സദ്യയ്ക്കും ചെറുതായി മിനുങ്ങാന്‍ മദ്യത്തിനുമായെല്ലാം ചെലവിട്ടത് ഏകദേശം 6, 000 കോടി രൂപയാണ്. പ്രാഥമിക കണക്കനുസരിച്ച് ഒരു കുടുംബം ഏകദേശം 10, 000 രൂപയാണ് ഓണക്കാലത്ത് ചെലവിടുന്നത്.

ജനകീയാസൂത്രണ പദ്ധതിയിലെ കണക്കനുസരിച്ച് കേരളത്തിലുള്ളത് ഏകദേശം 60 ലക്ഷം വീടുകളാണ്. 10, 000 രൂപയില്‍ കൂടുതലും കുറവും ചെലവ് ചെയ്യുന്നവരുണ്ട്. അങ്ങനെ വരുമ്പോള്‍ ഏകദേശം 10, 000 രൂപ ഓരോ കുടുംബവും ചെലവാക്കുന്നു എന്നാണ് കണക്ക്.

മലയാളി ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ തുക ചെലവാക്കുന്നത് തുണിത്തരങ്ങള്‍ക്കായാണ്. മൊത്തം ചെലവിന്റെ 40 ശതമാനവും ഓണക്കോടി വാങ്ങാനായി മലയാളി ചെലവഴിച്ചു. ഓണസദ്യയൊരുക്കാന്‍ മൊത്തം ചെലവിന്റെ 20 ശതമാനവും 10 ശതമാനം മദ്യത്തിനായും 10 ശതമാനം പുതിയ വീട്ടുപകരണങ്ങള്‍ വാങ്ങാനും 10 ശതമാനം ആഭരണങ്ങള്‍ക്കായും അഞ്ച് ശതമാനം സിനിമയും മറ്റ് ഓണാഘോഷ പരിപാടികളും കാണാനും അഞ്ച് ശതമാനം യാത്രച്ചെലവിനായും മലയാളി ഓണക്കാലത്ത് ചെലവാക്കി.

എന്നാല്‍ മലയാളി ചെലവാക്കുന്ന പണമെല്ലാം കേരളത്തില്‍ തന്നെ നില്‍ക്കുമെന്ന് കരുതേണ്ട. ഓണക്കാലത്ത് കേരളത്തില്‍ ചരക്കുകള്‍ വിറ്റഴിക്കുന്ന കച്ചവടക്കാരില്‍ 50 ശതമാനവും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതിനാല്‍ മലയാളി ചെലവാക്കുന്ന തുകയുടെ 80 ശതമാനവും അയല്‍ സംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. ഇവിടെ വിറ്റഴിക്കുന്നതില്‍ ഒന്നും ഇവിടെ ഉല്‍പാദിപ്പിക്കുന്നതല്ല എന്നര്‍ത്ഥം.

10 ലക്ഷം കെയ്സ് മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വഴി ഓണക്കാലത്ത് വിറ്റഴിഞ്ഞത്. ആഗസ്ത് ഒന്ന് മുതല്‍ അവിട്ടം ദിവസമായ സപ്തംബര്‍ രണ്ട് വരെയുള്ള കണക്കാണിത്. മുന്‍ വര്‍ഷത്തെക്കാള്‍ മൂന്നര ലക്ഷം കെയ്സ് അധികമാണിതെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. ഓണക്കാലത്ത് മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട നിരകള്‍ കോര്‍പ്പറേഷന്റെ കൗണ്ടറുകളില്‍ കാണാമായിരുന്നു.

തിരുവോണ ദിവസം മില്‍മ 10. 5 ലക്ഷം ലിറ്റര്‍ പാല്‍ വില്‍പ്പന നടത്തി. ഇത് റെക്കോഡാണെന്ന് മില്‍മ പറയുന്നു. തിരുവനന്തപുരം യൂണിറ്റ് 3. 95 ലിറ്ററും എറണാകുളം യൂണിറ്റ് 2. 54 ലിറ്ററും മലബാര്‍ യൂണിറ്റ് 4. 01 ലക്ഷം ലിറ്ററുമാണ് വിറ്റത്. രണ്ട് ലക്ഷം ലിറ്റര്‍ തൈരാണ് ഓണത്തിന് മില്‍മയിലൂടെ വിറ്റഴിഞ്ഞത്.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഓണം ഫെയറുകളിലും റെക്കോഡ് വില്‍പ്പനയാണ് നടന്നത്. മൊത്തം നാല് കോടി 43 ലക്ഷം രൂപയുടെ വില്‍പ്പന നടന്നതായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അറിയിച്ചു. 60 ലക്ഷം രൂപയുടെ പച്ചക്കറിയും 112 ലക്ഷം രൂപയുടെ ഏത്തക്കായും ഓണം ഫെയറുകളിലൂടെ വിറ്റഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്നത് മൂന്ന് കോടി 98 ലക്ഷം രൂപയുടെ വില്‍പ്പനയായിരുന്നു.

ഓണത്തിന് വീട്ടുപകരണങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലും മലയാളി പിന്നിലായില്ല. ഉത്രാടം വരെയുള്ള അഞ്ച് ദിവസങ്ങളില്‍ 500ല്‍ അധികം ടിവികളാണ് വിറ്റുപോയതെന്ന് തിരുവനന്തപുരത്തെ ഒരു പ്രമുഖ ഇലക്ട്രോണിക്ക് ഉപകരണ വ്യാപാരി മലയാളം ഇന്ത്യാ ഇന്‍ഫോയോട് പറഞ്ഞു. 250ല്‍ അധികം മ്യൂസിക്ക് സിസ്റവും വിറ്റഴിഞ്ഞു. ഹോട്ടലുകള്‍ സംഘടിപ്പിച്ച പായസമേളകളിലും ഓണസദ്യകളിലും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+