Get Updates
Get notified of breaking news, exclusive insights, and must-see stories!

ഘോഷയാത്ര തടഞ്ഞ ആദിവാസികള്‍ പിടിയില്‍

തിരുവനന്തപുരം: ഓണം ഘോഷയാത്ര തടയാന്‍ ചില ആദിവാസിപ്രവര്‍ത്തകര്‍ നടത്തിയ ശ്രമം പൊലീസ് വിഫലമാക്കി. സംഭവുമായി ബന്ധപ്പെട്ട് പത്തോളം യുവാക്കളെ പൊലീസ് അറസ്റ് ചെയ്തു. വര്‍ണ്ണപ്പൊലിമയാര്‍ന്ന സാംസ്ക്കാരിക ഘോഷയാത്രയോടെ തലസ്ഥാനത്ത് ഒരാഴ്ച നീണ്ട ഓണം വാരാഘോഷം സമാപിച്ചു.

നിറങ്ങളുടെയും താളമേളങ്ങളുടെയും നൃത്തപ്രകടനങ്ങളുടെയും ആഘോഷപ്പൊലിമ തലസ്ഥാന നഗരത്തിന്റെ സായാഹ്നത്തിന് അപൂര്‍വ വിരുന്നായി. വിവിധ ജില്ലകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ ഫ്ലോട്ടുകളാണ് കാണികളെ ഏറ്റവുമധികം ആകര്‍ഷിച്ചത്.

സപ്തംബര്‍ അഞ്ച് ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ടിടിസി ജംഗ്ഷനില്‍ ഘോഷയാത്ര സമിതി കണ്‍വീനര്‍ കെ. മോഹന്‍കുമാര്‍ എംഎല്‍എ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തനിമയും കേരളീയ സംസ്കാരവും സംസ്ഥാനം വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളും വിളംബരം ചെയ്ത വൈവിധ്യമാര്‍ന്ന ഫ്ലോട്ടുകളാണ് സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും ജില്ലകളും അവതരിപ്പിച്ചത്.

ഗീതോപദേശവുമായി തിരുവനന്തപുരം ജില്ലയും മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിന്റെ മനോഹരമായ ദൃശ്യവുമായി എറണാകുളം ജില്ലയും വാസ്കോ ഡ ഗാമയുടെ വരവിനെ നിശ്ചലദൃശ്യമാക്കി കോഴിക്കോട് ജില്ലയും ഘോഷയാത്രയ്ക്ക് മിഴിവേകി. ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ ക്യാമറയുടെ കൂറ്റന്‍ നിശ്ചലദൃശ്യമാണ് ഇടുക്കി ജില്ല ഒരുക്കിയത്.

തെയ്യവുമായി കാസര്‍ഗോഡ് ജില്ലയും ഹിന്ദുസ്ഥാനി, ഗസല്‍ സംഗീതത്തിന്റെ മനോഹരദൃശ്യവുമായി മലപ്പുറം ജില്ലയും പറയിപെറ്റ പന്തിരുകുലത്തിന്റെ കഥപറയുന്ന ദൃശ്യവുമായി പാലക്കാട് ജില്ലയും പൂരക്കാഴ്ചയുമായി തൃശൂരും കയറിന്റെ നാടെന്ന പേര് അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള നിശ്ചലദൃശ്യവുമായി ആലപ്പുഴ ജില്ലയും ഗരുഡന്‍ തൂക്കവുമായി കൊല്ലം ജില്ലയും കാണികളെ ആകര്‍ഷിച്ചു.

സിആര്‍പിഎഫ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, എന്‍സിസി എന്നിവരുടെ പ്രകടനങ്ങളും ബാന്റുവാദ്യവും ഘോഷയാത്രയെ സമ്പന്നമാക്കി. ഓച്ചിറക്കളി, തെയ്യം, ദഫ്മുട്ട് തുടങ്ങിയ നാടന്‍കലാരൂപങ്ങളും ബാന്റും ചെണ്ടമേളവും ഘോഷയാത്രയെ അകമ്പടി സേവിച്ചു. നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികള്‍ അവതരിപ്പിച്ച പ്രകടനങ്ങള്‍ കാണികള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ഘോഷയാത്രയ്ക്ക് മുന്നോടിയായി വൈകുന്നേരം നാല് മണി മുതല്‍ വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെയുള്ള വീഥിയില്‍ കളരി അഭ്യാസപ്രകടനവും നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+