എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
ഈ അധ്യയനവര്‍ഷം വരെ നിയമിക്കപ്പെട്ട എല്ലാ എയ്ഡഡ് അധ്യാപകരുടെയും നിയമനത്തിന് അംഗീകാരം നല്‍കുവാനും മന്ത്രിസഭ തീരുമാനിച്ചതായി സപ്തംബര്‍ അഞ്ച് ബുധനാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു. ഇനി മുതല്‍ സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകരെ നിയമിക്കാന്‍ പാടില്ലെന്ന് നിഷ്ക്കര്‍ഷിക്കുമെന്നും ആന്റണി വ്യക്തമാക്കി.
2001 ഡിസംബര്‍ മുതലുള്ള ശമ്പളം അടുത്ത വര്‍ഷം ജനവരി മുതല്‍ കൊടുത്തു തുടങ്ങും. അതിന് മുമ്പുള്ള ശമ്പളം പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുമെന്നും ആന്റണി വ്യക്തമാക്കി. ഇതു വരെ അധ്യാപകരെ നിയമിച്ച ശേഷം സര്‍ക്കാരിന്റെ അനുവാദം വാങ്ങിയാല്‍ മതിയായിരുന്നു. അധ്യാപകനിയമനത്തിന് നിലവിലുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.












Click it and Unblock the Notifications