കെപിസിസി പട്ടിക സോണിയ തിരിച്ചയച്ചു
ദില്ലി: കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്‍ സമര്‍പ്പിച്ച സംഘടനാ ഭാരവാഹികളുടെ പട്ടിക കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധി തിരിച്ചയച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനത്തെക്കുറിച്ചുള്ള തര്‍ക്കം പരിഹരിക്കാനും പിന്നോക്ക വിഭാഗക്കാര്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കാനും ആവശ്യപ്പെട്ടുകൊണ്ടാണ് പട്ടിക തിരിച്ചയച്ചത്.
സപ്തംബര്‍ നാല് ചൊവാഴ്ച വൈകീട്ടാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് കെപിസിസി ഭാരവാഹികളുടെ പട്ടിക സോണിയാ ഗാന്ധിക്ക് നല്‍കിയത്. പട്ടിക പരിശോധിച്ച ശേഷം ആസാദിന്റെ പക്കല്‍ തന്നെ പട്ടിക തിരിച്ചുകൊടുക്കുകയായിരുന്നു.
ഇതോടെ കെപിസിസി പുനഃസംഘടന പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മുരളി നിര്‍ദ്ദേശിച്ച പി.സി. ചാക്കോയെ മാറ്റി പി.പി. തങ്കച്ചനെ നിയമിക്കണമെന്ന് മുതിര്‍ന്ന നേതാവ് കെ. കരുണാകരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുരളി ചാക്കോയെ തന്നെയാണ് പിന്തുണയ്ക്കുന്നത്. ഈ അഭിപ്രായവ്യത്യാസം ഐ ഗ്രൂപ്പിനുള്ളില്‍ത്തന്നെ തര്‍ക്കങ്ങളുണ്ടാക്കിയിരുന്നു.












Click it and Unblock the Notifications