Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിജി: സ്പെയിറ്റിനും ചൗധരിക്കും വിജയം

സുവ: കഴിഞ്ഞ വര്‍ഷം ഫിജിയിലെ സര്‍ക്കാരിനെ അട്ടിമറിച്ച ജോര്‍ജ് സ്പെയിറ്റിന് പൊതുതിരഞ്ഞെടുപ്പില്‍ ജയം. അട്ടിമറിയിലൂടെ സ്പെയിറ്റ് പുറത്താക്കിയ പ്രധാനമന്ത്രി ഇന്ത്യന്‍ വംശജനായ മഹേന്ദ്ര ചൗധരിയും വിജയിച്ചിട്ടുണ്ട്. താല്‍ക്കാലിക പ്രധാനമന്ത്രിയായ ലെയ്സനി ക്വറാസെയും വിജയിച്ചവരില്‍ ഉള്‍പ്പെടും.

2000 മെയ് 19നാണ് 56 ദിവസങ്ങള്‍ നീണ്ട ബന്ദി നാടകത്തിന് തുടക്കമിട്ട അട്ടിമറി നടന്നത്. ചൗധരിയെയും മന്ത്രിമാരെയും ബന്ദികളാക്കിയ സ്പെയിറ്റ് ഇന്ത്യന്‍ വംശജര്‍ക്ക് പ്രാമുഖ്യമുള്ള പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ സര്‍ക്കാരിനെ അവരോധിക്കുമെന്ന് ഉറപ്പു ലഭിച്ച ശേഷമാണ് ബന്ദികളെ വിട്ടത്. സ്പെയിറ്റ് ഇപ്പോള്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരുന്നു.

തിരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ രൂപീകരണത്തില്‍ സ്പെയിറ്റിന്റെ പാര്‍ട്ടിക്ക് കാര്യമായ പങ്ക് വഹിക്കാനുണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+