യുപിയില്‍ വെള്ളപ്പൊക്കം രൂക്ഷം: മരണം 181
ലക്നോ: കനത്ത കാലവര്‍ഷം തുടരുന്നതിനാല്‍ ഉത്തര്‍പ്രദേശിലെ വെള്ളപ്പൊക്കനില രൂക്ഷമായി. ഗൊരഖ്പൂര്‍ ഉള്‍പ്പെടെയുള്ള ഏഴ് കിഴക്കന്‍ ജില്ലകളാണ് വെള്ളപ്പൊക്കത്തിന്റെ പിടിയിലായത്. ഇതിനകം തന്നെ 181 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്.
റെയില്‍-റോഡ് ഗതാഗതം ആകെ താറുമാറായിരിക്കുകയാണ്. പലയിടങ്ങളിലും റോഡുകളും തീവണ്ടിപ്പാളങ്ങളും മഴവെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.
11 ലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം തന്നെ 1.75 കോടി രൂപ അനുവദിച്ചുകഴിഞ്ഞു. വെള്ളപ്പൊക്കം രൂക്ഷമായ സ്ഥലങ്ങള്‍ മുഖ്യമന്ത്രി രാജ്നാഥ് സിംഹ് സപ്തംബര്‍ ആറ് വ്യാഴാഴ്ച സന്ദര്‍ശിക്കുന്നുണ്ട്.












Click it and Unblock the Notifications