സമരം തുടരുമെന്ന് ജാനു
തിരുവനന്തപുരം: ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിനുള്ള ഉറപ്പ് രേഖാ മൂലം നല്‍കാത്തതിനാല്‍ സമരം തുടരുമെന്ന് ആദിവാസി-ദളിത് സംയുക്ത സമരസമിതി നേതാവ് സി. കെ. ജാനു.
ഭൂമിവിതരണത്തിലും ആദിവാസികളുടെ തൊഴില്‍ പ്രശ്നത്തിലും വ്യക്തമായ പരിഹാരം ഉണ്ടാകുന്നതു വരെ സമരം തുടരുമെങ്കിലും ചര്‍ച്ച തൃപ്തികരമായിരുന്നുവെന്ന് സപ്തംബര്‍ ആറ് വ്യാഴാഴ്ച സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ജാനു വാര്‍ത്താലേഖകരെ അറിയിച്ചു.
ഇതുവരെയുള്ള സര്‍ക്കാരുകളുടെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചതാണ് ആദിവാസികള്‍ക്ക് പറ്റിയ തെറ്റ്. അതിനാലാണ് രേഖാ മൂലമുള്ള ഉറപ്പ് ആവശ്യപ്പെടുന്നത്. തടിയേതര വനവിഭവങ്ങള്‍ ശേഖരിക്കുന്നതില്‍ ആദിവാസികള്‍ക്ക് അവകാശം നല്‍കിയതിലും ഹോസ്റലിലെ ആദിവാസി ബാലന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിട്ടതിലും ജാനും സംതൃപ്തി പ്രകടിപ്പിച്ചു.
ഉച്ച വരെ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ജാനുവും സംഘവും കൂടിയാലോചന നടത്തിയിരുന്നു. തുടര്‍ന്ന് വൈകുന്നേരവും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷമാണ് ജാനു തന്റെ തീരുമാനം വെളിപ്പെടുത്തിയത്. അടുത്ത സമരപരിപാടിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ജാനു വ്യക്തമാക്കി.












Click it and Unblock the Notifications