Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാക്കോ പ്രശ്നം സോണിയയ്ക്ക് വിട്ടു

ദില്ലി: പി.സി. ചാക്കോയെ കെപിസിസി വൈസ് പ്രസിഡണ്ടാക്കണമോ വേണ്ടയോ എന്ന കാര്യം ഇനി കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി തീരുമാനിക്കും. സപ്തംബര്‍ അഞ്ച് ബുധനാഴ്ച ദില്ലിയില്‍ നടത്തിയ രണ്ടാം വട്ട കൂടിയാലോചനകളെത്തുടര്‍ന്നാണ് ചാക്കോ പ്രശ്നം സോണിയാ ഗാന്ധിക്കു വിടാന്‍ തീരുമാനമായത്.

ന്യൂനപക്ഷ, മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് മൂന്ന് ജനറല്‍ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി പുതുക്കിയ പട്ടിക കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്‍ ഹൈക്കമാണ്ടിന് സമര്‍പ്പിച്ചു. നേരത്തെ പിന്നോക്കസമുദായങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യമില്ലാത്തതിനാല്‍ ആദ്യം സമര്‍പ്പിച്ച പട്ടിക സോണിയ തിരിച്ചയച്ചിരുന്നു.

തര്‍ക്കത്തിലുള്ള എറണാകുളം, ആലപ്പുഴ, കൊല്ലം, കാസര്‍കോട് എന്നീ ഡിസിസികളുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്. എറണാകുളവും ആലപ്പുഴയും എ ഗ്രൂപ്പിനും കൊല്ലം, കാസര്‍കോട് ഡിസിസികള്‍ ഐ ഗ്രൂപ്പിനും നല്‍കും. മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ക്കു പുറമെ രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍, മൂന്ന് കെപിസിസി നിര്‍വാഹകസമിതി അംഗങ്ങള്‍, രണ്ട് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ പുതുതായി നിയമിക്കും.

സപ്തംബര്‍ ആറ് വ്യാഴാഴ്ച പുതിയ ഭാരവാഹികളെ സോണിയാ ഗാന്ധി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+