തോല്‍വിയുടെ ഉത്തരവാദിത്തം സംസ്ഥാന ഘടകത്തിന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സിപിഎം സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കും.
ഇത് സംബന്ധിച്ച വിശദീകരണം നല്‍കുവാന്‍ സപ്തംബര്‍ ആറ് വ്യാഴാഴ്ച ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന നേതൃത്വത്തിനാണ് തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തമെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിരുന്നു. സുര്‍ജിത്ത് മടങ്ങിയ ശേഷം പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.
രവീന്ദ്രനാഥിനെ തിരിച്ചെടുക്കുന്ന കാര്യം സപ്തംബര്‍ ഏഴ് വെള്ളിയാഴ്ച പരിഗണനയ്ക്ക് വരും. ഇക്കാര്യത്തിലും കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിന് വഴങ്ങാന്‍ തന്നെയാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമെന്ന് അറിയുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം ഏറ്റെടുത്തു കഴിഞ്ഞാല്‍ അടുത്ത നടപടി വെട്ടിനിരത്തലായിരിക്കും.
നായനാര്‍, എം. എ. ബേബി, ശിവദാസമേനോന്‍ എന്നിവര്‍ പ്രതിക്കൂട്ടിലാവുമെങ്കിലും അന്തിമഘട്ടത്തില്‍ ശിവദാസമേനോന്റെ തലയാവും ഉരുളുക. ശിവദാസമേനോനെ കുറിച്ചുള്ള വിമര്‍ശനം കടുത്ത ഭാഷയില്‍ തന്നെ കേന്ദ്ര കമ്മിറ്റി നടത്തിക്കഴിഞ്ഞു.












Click it and Unblock the Notifications