നാദാപുരത്ത് ബോംബേറ്; ഒരാള്‍ക്ക് പരിക്ക്
നാദാപുരം: കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത വളയത്ത് വീണ്ടും അക്രമം. ജാതിയേരിയില്‍ സപ്തംബര്‍ ആറ് വ്യാഴാഴ്ച പുലര്‍ച്ചെ വീടിനു നേരെയുണ്ടായ ബോംബേറില്‍ ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകന് പരിക്കേറ്റു.
ജാതിയേരി ശാഖാ യൂത്ത് ലീഗ് ട്രഷറര്‍ പാറച്ചാല്‍ ബഷീറിനാണ് (30) പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതു കൈക്കാണ് പരിക്ക്.
ബോംബേറില്‍ വീട്ടിലെ മുറിയുടെ ജനല്‍ തകര്‍ന്നു. കഴിഞ്ഞ ജൂണില്‍ ബിനു എന്ന സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിനു ശേഷം നാദാപുരത്ത് അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.












Click it and Unblock the Notifications