ശ്രീകൃഷ്ണ ചീഫ് ജസ്റിസായി സ്ഥാനമേറ്റു
രുവനന്തപുരം: ജസ്റിസ് ബി.എന്‍. ശ്രീകൃഷ്ണ കേരള ഹൈക്കോടതി ചീഫ് ജസ്റിസായി സ്ഥാനമേറ്റു. സപ്തംബര്‍ ആറ് വ്യാഴാഴ്ച തിരുവനന്തപുരത്ത് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സുഖ്ദേവ് സിംഹ് കാംഗാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
കഴിഞ്ഞ ജൂലായ് മൂന്നിന് വിരമിച്ച ചീഫ് ജസ്റിസ് കെ.കെ. ഉഷയുടെ പിന്‍ഗാമിയാണ് ബി.എന്‍. ശ്രീകൃഷ്ണ. ജസ്റിസ് ഉഷ വിരമിച്ച ശേഷം ജസ്റിസ് പി.കെ. ബാലസുബ്രഹ്മണ്യന്‍ ആക്ടിംഗ് ചീഫ് ജസ്റിസായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
മുംബൈ ഹൈക്കോടതിയില്‍ നിന്നാണ് ശ്രീകൃഷ്ണ ചീഫ് ജസ്റിസായി കേരളത്തിലെത്തുന്നത്. മുംബൈ ഹൈക്കോടതിയില്‍ പ്രമുഖ അഭിഭാഷകനായിരുന്ന ബി. നാരായണ സ്വാമിയുടെ മകനാണ് ശ്രീകൃഷ്ണ. 1993ല്‍ മുംബൈയില്‍ ഉണ്ടായ സ്ഫോടനങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് ശ്രീകൃഷ്ണ ശ്രദ്ധേയനാകുന്നത്. ശ്രീകൃഷ്ണ കമ്മീഷന്റെ ശുപാര്‍ശകള്‍ ദേശീയരാഷ്ട്രീയത്തില്‍ത്തന്നെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 1962ലാണ് ഇദ്ദേഹം അഭിഭാഷകനായി എന്‍റോള്‍ ചെയ്തത്.
സപ്തംബര്‍ ഏഴ് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചീഫ് ജസ്റിസിന് ഹൈക്കോടതിയില്‍ സ്വീകരണം നല്‍കും. ഏഴാം കോടതി ഹാളില്‍ ഫുള്‍കോര്‍ട്ട് റഫറന്‍സുമുണ്ടാവും.
അതിനു ശേഷം പുതുതായി നിയമിതരായ അഞ്ച് ജഡ്ജിമാര്‍ക്ക് ചീഫ് ജസ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. കെ. പത്മനാഭന്‍ നായര്‍, കെ. ബാലകൃഷ്ണന്‍, കെ.കെ. ദിനേശന്‍, സി.എന്‍. രാമചന്ദ്രന്‍ നായര്‍, പി.ആര്‍. രാമന്‍ എന്നിവരാണ് പുതുതായി നിയമിതരായ ജഡ്ജിമാര്‍. ദില്ലി ഹൈക്കോടതിയില്‍ നിന്ന് സ്ഥലം മാറി വരുന്ന ജസ്റിസ് സിറിയക് തോമസ് അടുത്തയാഴ്ചയേ സ്ഥാനമേല്‍ക്കുകയുള്ളൂ.












Click it and Unblock the Notifications