തൃശൂരില്‍ ദൂരദര്‍ശന് സ്റുഡിയോ
തൃശൂര്‍: തൃശൂരില്‍ പുതുതായി പണിതീര്‍ത്ത ദൂരദര്‍ശന്‍ സ്റുഡിയോയുടെ ഉദ്ഘാടനം കേന്ദ്രാ വാര്‍ത്ത വിതരണമന്ത്രി സുഷമാസ്വരാജ് നിര്‍വഹിച്ചു. കേരളത്തില്‍ തിരുവനന്തപുരം കഴിഞ്ഞാല്‍ ദൂരദര്‍ശന്റെ രണ്ടാമത്തെ സ്റുഡിയോവാണ് തൃശൂരിലേത്.
രാജ്യത്തെ 55ാമത് സ്റുഡിയോവും. തൃശൂരിലെ സ്റുഡിയോകളില്‍ നിര്‍മ്മിക്കുന്ന പരിപാടികള്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം വഴി സംപ്രേഷണം ചെയ്യും. തൃശൂരിലെ വിയ്യൂരില്‍ റേഡിയോനിലയത്തിന് അടുത്താണ് മൂന്നു കോടി ചെലവില്‍ ദൂരദര്‍ശന്‍ സ്റുഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
കേബിള്‍ ചാനലുകളുടെ വരുന്നതുകൊണ്ട് ദൂരദര്‍ശന്റെ ജനപ്രീതിയും വരുമാനവും കുറയില്ലെന്ന് തുടര്‍ന്ന് തൃശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുഷമാസ്വരാജ് പറഞ്ഞു.
കേബിള്‍ ചാനലുകള്‍ മുഴുവനെടുത്താലും ആകെ വരിക്കാര്‍ 3.50 കോടിയേ വരൂ. എന്നാല്‍ ദൂരദര്‍ശന്റെ കാഴ്ചക്കാര്‍ ഇതിന്റെ ഇരട്ടിയോളം വരും. സ്വകാര്യ ചാനലുകളിലെ പരിപാടികളുടെ നിലവാരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ചാനലുകള്‍ പരിപാടികളുടെ കാര്യത്തില്‍ നിലവിലുള്ള നിയമം ലംഘിക്കുകയാണെങ്കില്‍ കര്‍ശനനടപടിയെടുക്കാന്‍ വകുപ്പുകളുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രസാര്‍ഭാരതിയിലെ ഒഴിവുകള്‍ നികത്തുന്നതുസംബന്ധിച്ച് തന്റെ മന്ത്രാലയം ധനകാര്യമന്ത്രാലയവുമായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണെന്നും അവര്‍ അറിയിച്ചു. രാവിലെ അവര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി.












Click it and Unblock the Notifications