Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോര്‍ഡ് നിയമനങ്ങള്‍ അന്തിമമല്ല: യുഡിഎഫ്

തിരുവനന്തപുരം: യുഡിഎഫിന്റെ അനുമതിയില്ലാതെ ബോര്‍ഡ് ചെയര്‍മാന്‍മാരെയും മറ്റും നിയമിച്ചതില്‍ യുഡിഎഫിന് യാതൊരു ബാധ്യതയുമില്ലെന്ന് യുഡിഎഫ്.

യുഡിഎഫ് ഉപസമിതി അംഗീകരിക്കാത്ത ഇത്തരം നിയമനങ്ങളില്‍ പിന്നീട് ഉപസമിതി മാറ്റം വേണമെന്ന് തീരുമാനിച്ചാല്‍ മാറ്റേണ്ടി വരുമെന്ന് സപ്തംബര്‍ ആറ് വ്യാഴാഴ്ച ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. നിശ്ചയിക്കപ്പെട്ട കക്ഷികള്‍ക്കല്ല സ്ഥാനങ്ങള്‍ നല്‍കിയിട്ടുള്ളതല്ലെങ്കില്‍ സ്ഥാനങ്ങള്‍ ഒഴിയേണ്ടി വരുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുന്നണി കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

യുഡിഎഫില്‍ ആര്‍ക്കും എന്തുമാവാം എന്ന നിലയുണ്ടാവാന്‍ പാടില്ല. മുന്നണി സംവിധാനത്തിന്റെ ചട്ടക്കൂടില്‍ നിന്ന് വേണം ഓരോ കക്ഷിയും പ്രവര്‍ത്തിക്കാനെന്ന് ഉമ്മന്‍ചാണ്ടി ഓര്‍മ്മിപ്പിച്ചു. ജപ്പാന്‍ സഹായത്തോടെയുള്ള ഒഈസിഎഫ് ജലസേചന പദ്ധതി പാഴായിപ്പോകരുതെന്നാണ് യുഡിഎഫിന്റെ ആഗ്രഹം. ഇത് സംബന്ധിച്ചുള്ള കേസില്‍ സിബിഐ അന്വേഷണത്തിന് തയാറാണെന്ന് ഹൈക്കോടതിയെ ബോധിപ്പിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കാനും യോഗം തീരുമാനിച്ചു.

മദ്യനയത്തെ കുറിച്ച് യോഗത്തില്‍ തീരുമാനമായില്ല. മദ്യനയം എങ്ങനെ വേണമെന്നതിനെ കുറിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നുവെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. മുന്നണിയിലെ എല്ലാ കക്ഷികളും വ്യത്യസ്തമായി കൂടുതല്‍ ചര്‍ച്ച ഇക്കാര്യത്തില്‍ നടത്തിയ ശേഷം ഒരു തീരുമാനമെടുക്കും. അടുത്ത യുഡിഎഫ് യോഗത്തില്‍ മദ്യനയമായിരിക്കും മുഖ്യ അജണ്ടയെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

പ്ലസ് ടു അനുവദിച്ചതിലും നിയമനങ്ങളിലുമുള്ള അഴിമതിയെ കുറിച്ച് ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് മന്ത്രിസഭ തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. റബര്‍ വിലയിടിവ് ടയര്‍ നിര്‍മ്മാതാക്കള്‍ സൃഷ്ടിക്കുന്നതാണെന്ന് യുഡിഎഫ് വിലയിരുത്തി. റബറിന് ബഞ്ച്മാര്‍ക്ക് വില ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആദിവാസികളുടെ പ്രശ്നത്തില്‍ സര്‍ക്കാരെടുത്ത തീരുമാനങ്ങളില്‍ യോഗം തൃപ്തി രേഖപ്പെടുത്തി. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയും തീരുമാനമെടുക്കുന്നതിലുള്ള വേഗതയുമാണ് ഇത് കാണിക്കുന്നതെന്ന് യോഗം വിലയിരുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+